INTERNATIONAL PODCAST DAY
ഇന്ന് ഇന്റർനാഷണൽ പോഡ്‌കാസ്‌റ് ഡേ . വിരൽത്തുമ്പിൽ ലോകം കറങ്ങുമ്പോൾ വിനോദവും വിഞ്ജാനവും ലക്കങ്ങളായി ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ വീഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. വീഡിയോ പോഡ്കാസ്റ്റുകളെ വോഡ്കാസ്റ്റ് എന്നും പറയാറുണ്ട്. ഐപോഡ് എന്നതിലെ പോഡും, പ്രക്ഷേപണം എന്നർത്ഥമുള്ള ബ്രോഡ്കാസ്റ്റ് (broadcast) എന്ന പദത്തിലെ കാസ്റ്റും ചേർന്നാണ് പോഡ്കാസ്റ്റ് എന്ന പദത്തിന്റെ ഉത്‌ഭവം . ബഹുഭൂരിപക്ഷം പോഡ്കാസ്റ്റുകൾ ഇന്ന് സൗജന്യമായി ലഭ്യമാണ്. പോഡ്കാസ്റ്റുകൾ ലഭ്യമാക്കിതരുന്ന ധാരാളം സൈറ്റുകളുണ്ട്. ഈ സൈറ്റുകളെ പോഡ്കാസ്റ്റ് ഡയറക്ടറി എന്നും പറയുന്നു. റേഡിയോ സുനോയുടെ ഈ വെബ്‌സൈറ്റിൽ പോഡ്കാസ്റ്റ് എന്ന ഈ https://suno.qa/podcasts/ ലിങ്കിൽ റേഡിയോ സുനോ പരിപാടികളുടെ പോഡ്കാസ്റ്റ് ലഭ്യമാണ്