HIA Issues Travel Advisory for FOR Eid Al Adha Holidays . ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാര്‍ക്കിങ്ങില്‍ ഈ മാസം 15 മുതല്‍ 30 വരെയും ജൂലൈ 6 മുതല്‍ 10 വരെയും എല്ലാ യാത്രക്കാര്‍ക്കും ആദ്യത്തെ 60 മിനിറ്റ് സൗജന്യമായി വാഹനം പാര്‍ക്ക് ചെയ്യാം. നിശ്ചിത സമയങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുന്നത്. ആദ്യത്തെ 60 മിനിറ്റ് കഴിഞ്ഞാല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. രാവിലെ 5.00 മുതല്‍ 8.00 വരെ, വൈകിട്ട് 5.00 മുതല്‍ രാത്രി 7.00 വരെ, രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 2.30 വരെ എന്നിങ്ങനെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടങ്ങളിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ അശ്രദ്ധമായി ഇടരുതെന്നും വിമാനത്താവളം അധികൃതര്‍ നിര്‍ദേശിച്ചു. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തിയിരിക്കണം. യാത്രക്കാര്‍ പരമാവധി സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ് സൗകര്യങ്ങള്‍ ഉപയോഗിക്കണം. 18ന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ ഇ-ഗേറ്റുകള്‍ ഉപയോഗിക്കണം.