HAPPY INTERNATIONAL WOMEN’S DAY

ഇന്ന് ലോക വനിതാ ദിനം.ലോകമെങ്ങും വനിതാ ദിന ആഘോഷങ്ങളും നടന്നു കൊണ്ടിരിക്കുന്നു.

ഖത്തറിന്റെ ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91.7 എഫ്.എമ്മും ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തറും ചേർന്ന് കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണി പോരാളികളായ 11 സ്ത്രീ രത്നങ്ങളെ ആദരിക്കുന്നു. ഇന്ന് റേഡിയോ സുനോ സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്തി പത്രങ്ങളും ഫലകവും സമ്മാനിക്കും. ഫേന്സ് ആൻഡ് പീറ്റേൽസ് , ദാനത്ത് അൽ ബഹ്ർ ഫിഷ് ബിബിക്യു എന്നിവരാണ് മുഖ്യ പ്രായോജകർ .

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം (International women’s day) എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .[1] ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ഈ ദിനത്തിന്റെ പിന്നിലുണ്ട് .

ഓരോ വനിതകൾക്കും റേഡിയോ സുനോ 91.7 ന്റെ വനിതാദിനാശംസകൾ…!

MORE FROM RADIO SUNO