Merry Christmas

HAPPY CHRISTMAS

HAPPY CHRISTMAS ലോകത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവുമധികം പാടുന്നതുമായ ക്രിസ്തുമസ് ഗാനങ്ങളിലൊന്നാണ് “ജിങ്കിൾ ബെൽസ്”. ലോർഡ് ജെയിംസ് പിയെർപോണ്ട് (1822–1893) ആണ് ഈ ഗാനം രചിച്ചത്. 1857 സെപ്റ്റംബർ 16-ന് “വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്” എന്ന പേരിൽ പാട്ടിന്റെ പകർപ്പാവകാശം നേടി

ജെയിംസ് ലോഡ് പിയർപോണ്ട് എന്ന ഇംഗ്ലണ്ടുകാരനാണ് ജിംഗിൾ ബെൽസ് രചിച്ചത്.ആദ്യകാലങ്ങളില് വണ്ഹോഴ്‌സ്‌ ഓപ്പണ് സ്‌റ്റേ എന്ന പേരിലായിരുന്നു അതു പുറത്തിറങ്ങിയത്‌.തന്റെ പാട്ടുമായി പലരേയും സമീപിച്ചെങ്കിലും ആരും ആ ഗാനം റെക്കോര്ഡ്‌ ചെയ്യാനോ മാര്ക്കറ്റ്‌ ചെയ്യാനോ താല്പര്യം കാട്ടിയില്ല. ഒടുവില് ബോസ്‌റ്റണിലെ ഡിക്‌സണ് മ്യൂസിക്‌ കമ്പനി അത്‌ സ്വീകരിച്ചു. എന്നാല് 1857- ല് പുറത്തിറങ്ങിയ ആ ആല്ബം വിപണിയില് ഒരു ചലനവും സൃഷ്‌ടിച്ചില്ല. പിയര്പോണ്ടിന്റെ പ്രേരണകൊണ്ട്‌ 1859- ല് അത്‌ വീണ്ടും വിപണിയിലെത്തി. എന്നാല് എന്തുകൊണ്ടോ അപ്പോഴും ജനം ആ ഗാനം ശ്രദ്ധിച്ചില്ല. എന്നാല് ക്രമേണ ആ ഗാനം ജനപ്രീതി നേടാന് തുടങ്ങി.

1860, 1870 എന്നീ കാലഘട്ടങ്ങളില് ചില ക്വയറുകള് ഗാനം ഏറ്റെടുത്തതോടെ ശ്രദ്ധ ആകര്ഷിക്കാന് തുടങ്ങി. ബഹിരാകാശത്ത്‌ ആലപിക്കപ്പെട്ട ആദ്യഗാനം എന്ന ബഹുമതിയും ജിംഗിള് ബെല്സിനാണ്‌ ആർക്കും അനായാസം പാടാവുന്ന ഈണവം സന്തോഷം തുളുമ്പുന്ന വരികളുമാണു ഇതിന്റെ സ്വീകാര്യതയുടെ രഹസ്യം. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1890 മുതൽ 1954 വരെ തുടർച്ചയായി 64 വർഷം ആഗോള ഹിറ്റ് ചാർട്ടിൽ ഈ ഗാനം ഉണ്ടായിരുന്നു. ഇങ്ങനൊരു നേട്ടം ലോകത്ത് ഒരു പാട്ടിനും കൈവരിക്കാനായിട്ടില്ല.