Happy Anniversary Radio Suno Lanka

RADIO SUNO LANKA

Happy Anniversary Radio Suno Lanka റേഡിയോ സുനോ ലങ്ക മൂന്നാം വാർഷിക ആഘോഷ നിറവിൽ . ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ഖത്തറിലെ ശ്രീലങ്കൻ പ്രവാസി സമൂഹത്തിൽ റേഡിയോ സുനോ ലങ്ക ശ്രോതാക്കളുടെ ഇഷ്ടം നേടിയെടുത്തു . ആഘോഷ പരിപാടികളിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ അമീർ അലി പങ്കെടുത്തു .ഓൺ എയറിലും , ഓൺലൈനിലും ,ഓൺ ഗ്രൗണ്ടിലും സജീവ സാന്നിധ്യമാണ് റേഡിയോ സുനോ ലങ്ക അവതാരകർ . നിരവധി വ്യത്യസ്തമായ പരിപാടികൾ റേഡിയോ സുനോ ലങ്ക ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു . ഖത്തറിലെയും ശ്രീലങ്കയിലെയും മികച്ച അവതാരകരും കലാകാരന്മാരുമാണ് സുനോലങ്കയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ . ‘എപ്പോഴും നിങ്ങളോടൊപ്പം ‘ എന്നതാണ് ഇരുപത്തിനാലു മണിക്കൂറും സംഗീതം സമ്മാനിക്കുന്ന സുനോ ലങ്കയുടെ ആപ്തവാക്യം .ലോകമെമ്പാടുമുള്ള ശ്രീലങ്കൻ ശ്രോതാക്കൾക്ക് സുനോ ലങ്ക വിനോദത്തിന്റെ യും വിജ്ഞാനത്തിന്റെ യുo പുത്തൻ ആകാശ വീഥികൾ ‘ തുറന്നിട്ടു .

Happy Anniversary Team Suno Lanka

MORE FROM RADIO SUNO