Blogger Day 2023

blogger day 2023

Blogger Day 2023 കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണ്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്ന് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, വെബ്‌സൈറ്റുകൾ ആണ് പ്രസിദ്ധീകരിക്കുക. എന്നാലും ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ എന്നിവയും ഉണ്ടു്.ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’ എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്.

1994ൽ സ്വാത്ത്മോർ കോളെജിൽ വിദ്യാർത്ഥിയായിരിക്കേ പതിനൊന്നുവർഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിൻ ഹോൾ ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മലയാളത്തിലും മികച്ച ബ്ലോഗർമാർ സാന്നിധ്യം അറിയിക്കുന്നുണ്ട് .

കേരളത്തെ നേരിട്ട് അറിയാനും നാടിന്റെ മനോഹാരിത ലോകത്തെ അറിയിക്കാനും അന്താരാഷ്ട്ര ബ്ലോഗർമാരുമായി കേരള ബ്ലോഗ് എക്‌സ്‌പ്രസ് യാത്ര നടത്തിയിരുന്നു .21 രാജ്യങ്ങളിലെ 25 ബ്ലോഗർമാരാണ് സംഘത്തിലുള്ളത്.യാത്രയെക്കുറിച്ച് അറിയാൻ KeralaBlogExpress7 എന്ന ഹാഷ് ടാഗ് പിന്തുടരാം.

ഏറ്റവും പുതിയ അപ്ഡേറ്ററുകൾക്കായി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ബ്ലോഗുകൾ follow ചെയ്യാം .

MORE FROM RADIO SUNO