Atham Day 2023 അത്തം പത്തിന് പൊന്നോണം
ഇനിയുള്ള നാളുകൾ തിരുവോണത്തിനായുള്ള കാത്തിരിപ്പ് . ആദ്യ ദിനമായ അത്തം നാളിൽ വൃത്താകൃതിയിൽ ഒരു നിരയിലാണ് പൂവിടേണ്ടത്. രണ്ടാം ദിവസം രണ്ടിനം പൂക്കൾ ഉപയോഗിക്കാം.മൂന്നാം ദിവസം മൂന്നിനം നാലാം ദിവസം നാലിനം എന്നിങ്ങനെ ഓരോ ദിവസവും കളത്തിൽ നിരകളുടെ എണ്ണം കൂട്ടിയാണ് പൂക്കളം ഒരുക്കേണ്ടതെന്ന് പഴമക്കാർ പറയുന്നു.ചോതി നാൾ മുതൽ മാത്രമാണ് ചെമ്പരത്തിപ്പൂവ് അത്തപ്പൂക്കളത്തിൽ ഉപയോഗിക്കുക. എന്നാൽ ചില സ്ഥലങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം നാൾ പത്ത് നിറത്തിലുള്ള പൂക്കൾ ഉപയോഗിച്ച് അത്തപ്പൂക്കളം ഇടാറുണ്ട്. ഉത്രാട ദിനത്തിലാണ് ഏറ്റവും വലിപ്പത്തിൽ അത്തപ്പൂക്കളം ഒരുക്കുക . എന്നാൽ മൂലം നക്ഷത്രത്തിൽ ചതുരാകൃതിയിൽ പൂക്കളം ഒരുക്കുന്ന രീതിയും ചില സ്ഥലങ്ങളിൽ പിന്തുടരുന്നുണ്ട്.പ്രാദേശികമായ വ്യാത്യാസങ്ങളും ഉണ്ടാകാറുണ്ട് .
ഏവർക്കും അത്തം ദിന ആശംസകൾ