പ്രവാസ ഭൂമിയിലേക്കു ആ 5 അമ്മമാർ എത്തിയപ്പോൾ മക്കൾക്കൊപ്പം ഖത്തർ പ്രവാസികളുടെയും മനം നിറഞ്ഞു . രമ, നളിനി, മറിയുമ്മ, രോഹിണി, താജുന്നിസ എന്നീ അമ്മമാരാണ് റേഡിയോ സുനോ 91 .7 Fm ഉം അക്ബർ ട്രാവെൽസും ചേര്‍ന്ന് ഒരുക്കിയ അമ്മയോടൊപ്പത്തിലൂടെ മക്കൾക്ക് അരികിലേക്ക് ഖത്തറിലേയ്ക്ക് വന്നത് . ഖത്തർ ദേശീയ മ്യൂസിയം , അൽദോസരി പാർക്ക് , ബലദ്ന ഫാം ,പേൾ ഖത്തർ ,ദൗ ബോട്ടിൽ കോർണിഷിൽ സവാരി എന്നിങ്ങനെ 5 ദിവസത്തെ ഖത്തർ സന്ദർശനം അമ്മമാർക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത് . ഒരിക്കലെങ്കിലും ഓരോ പ്രവാസിയും സ്വന്തം അമ്മമാരെ ഖത്തറിലേയ്ക്ക് കൊണ്ട് വരണമെന്ന ആശയമാണ് മുന്നോട്ടു വെക്കുന്നതെന്നു റേഡിയോ സുനോ മാനേജിങ് ഡയറക്ടർമാരായ അമീർ അലിയും , കൃഷ്ണകുമാറും പറഞ്ഞു .