MARTIN PRAKKAT’S NEXT TITLED NAYATTU
ചാര്‍ലി എന്ന സൂപ്പർഹിറ്റിനു ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നായിക നിമിഷ സജയനാണ് . ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. അനിൽ നെടുമങ്ങാട്, യമ, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
മൂന്ന് വിജയചിത്രങ്ങള്‍ ഒരുക്കിയ മാര്ട്ടിന് പ്രക്കാട്ട് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി വരുന്നത് . അയ്യപ്പനും കോശി’യും ഉള്‍പ്പെടെ നിര്‍മ്മിച്ച ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം.സി യു സൂണിലൂടെ സംവിധായകനെന്ന നിലയില്‍ വീണ്ടും കൈയ്യടികള്‍ നേടിയ മഹേഷ് നാരായണന് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.പ്രവീണ്‍ മൈക്കള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്നത്. അനൗണ്‍സ്മെന്റ് പോസ്റ്ററും ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട് . ‘ചിലപ്പോള്‍ വേട്ടക്കാരന് ഇരയായി മാറും’ എന്ന് ചിത്രത്തിന്റെ ടാഗ് ലൈന്‍ പോലെ തോന്നിപ്പിക്കുന്ന ഒരു വാചകവും പോസ്റ്റര്‍ പങ്കുവെക്കവെ ഫേസ്ബുക്കില്‍ കുഞ്ചാക്കോ ബോബന് കുറിച്ചിട്ടുണ്ട് . ഓള്‍ഡ് മങ്ക്സിന്റേതാണ് പോസ്റ്റര്‍ ഡിസൈന്‍.
ജീവിതം ഒരു ആഘോഷമാണ് അത് ആഘോഷിച്ച് തന്നെ തീർക്കണം… ഈ സന്ദേശവുമായി പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തിയ ചിത്രമായിരുന്നു ചാർലി.സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചാർലിയ്ക്കും ടെസയ്ക്കും കൈ നിറയെ ആരാധകരാണ്. എല്ലാവരും പ്രണയത്തെ കുറിച്ചും ചർച്ച ചെയ്തപ്പോൾ ചാർലിയും ടെസ്സയും തങ്ങളുടെ പ്രണയത്തിനു മുൻപുള്ള കഥ പറയുകയായിരുന്നു.മികച്ച നടൻ, നടി, തിരക്കഥ, ഡിഒപി, സംവിധായകൻ എന്നിങ്ങനെ 8 സംസ്ഥാന പുരസ്കാരങ്ങൾ ചാർലിയെ തേടിയെത്തിയിരുന്നു. ഒരപ്പൂപ്പന്‍ താടിപോലെ എവിടെയും എപ്പോഴും സന്തോഷത്തിന്റെ ചിറകില്‍ പാറിനടക്കുന്ന ചാര്‍ലിയുടെയും അവന്റെ വഴികളിലൂടെ പിന്തുടരുന്ന ടെസ എന്ന പെണ്കുട്ടിയുടെയുടേയും കഥയാണ് ചാർലിയുടെ പ്രമേയം.