MEET SAFIN THE NEW JAMES BOND VILLAIN

Radio Suno James Bond

MEET SAFIN THE NEW JAMES BOND VILLAIN

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈ. ചിത്രത്തിലെ വില്ലനെ പരിചയപ്പെടുത്തി പുതിയ വീഡിയോ പുറത്തു വിട്ടു . ഓസ്‍കര്‍ ജേതാവ് റാമി മാലിക് ആണ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്. സഫിൻ എന്നാണ് ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര് . ഡാനിയല്‍ ക്രേഗ് അവസാനമായി ജെയിംസ് ബോണ്ട് ആകുന്നു പ്രേത്യകത കൂടി ചിത്രത്തിനുണ്ട് .ബോണ്ട് സിനിമകളിൽ വെച്ച് ഏറ്റവും ക്രൂരനായ വില്ലനാകും നോ ടൈം ടു ഡൈയിൽ .

1953-ൽ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ജെയിംസ് ബോണ്ട്. മികച്ച ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയുമാണ് ബോണ്ട്. ബോണ്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഫ്ലെമിങ് 12 നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും രചിച്ചു. 1962-ൽ ഡോ. നോ എന്ന ചിത്രത്തിൽ ആരംഭിച്ച സിനിമാ ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടു നിന്നതും ഏറ്റവുംധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയും ഈ കഥാപാത്രത്തെ ആധാരമാക്കിയുള്ളതാണ്.

1964-ൽ ഫ്ലെമിങ്ങിന്റെ മരണത്തിനുശേഷം കിങ്‌സ്ലി ആമിസ് (റോബർട്ട് മർക്കം എന്ന പേരിൽ), ജോൺ പിയേഴ്സൺ, ജോൺ ഗാർഡ്നർ, റെയ്മണ്ട് ബെൻസൺ, സെബാസ്റ്റ്യൻ ഫോക്സ് തുടങ്ങിയ എഴുത്തുകാർ ജെയിംസ് ബോണ്ട് നോവലുകളെഴുതി. കൂടാതെ ക്രിസ്റ്റഫർ വുഡ് രണ്ട് തിരക്കഥകൾ നോവലാക്കുകയും ചാർളി ഹിഗ്സൺ ചെറുപ്പക്കാരനായ ബോണ്ടിനേക്കുറിച്ച് ഒരു പരമ്പര രചിക്കുകയും ചെയ്തു. മറ്റ് അനൗദ്യോഗിക ബോണ്ട് കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.

ഇഒഎൻ പ്രൊഡക്ഷന്റെ പരമ്പരയിൽ ഇതേവരെ 24 ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 2015 നവംബർ 20ന് പുറത്തിറങ്ങിയ സ്‌പെക്ടർ ആണ് ഇവയിൽ ഏറ്റവും പുതിയത്. ഇവകൂടാതെ ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയും ബോണ്ടിനെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. റേഡിയോ നാടകങ്ങൾ, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നീ മാദ്ധ്യമ രൂപങ്ങളിലും ബോണ്ട് കേന്ദ്ര കഥാപാത്രമായിട്ടുണ്ട്.

ഒരിക്കൽ എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് ആരാണ് ? എന്ന സർവ്വേ നടന്നു . ഉത്തരം മറ്റാരുമല്ല, ജെയിംസ് ബോണ്ടെന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റിന് 1962 ൽ ആദ്യമായി അഭ്രപാളിയിൽ ജീവൻ നൽകിയ ഷോൺ കോണറി.14,000 ത്തിലേറെ പേരാണ് ഫ്ലെമിംഗിന്റെ 007 സീക്രട്ട് ഏജന്റിനെ ഏറ്റവും ഭംഗിയായി സ്ക്രീനിൽ അവതരിപ്പിച്ചതെന്നറിയാൻ നടത്തിയ സർവേയിൽ പങ്കെടുത്തത്.

Rami Malek plays the newest James Bond villain, Safin, in the upcoming “No Time to Die.”

“No Time to Die” is scheduled to premiere on Nov. 20 after several delays.

A new video uploaded to the James Bond 007 YouTube channel on Monday gave the first detailed view into Malek’s character, a man bent on revenge. But he’s also convinced that the destruction he causes — and his plot to kill millions of people — will bring about a better world.

“What I really wanted from Safin was to make him unsettling, thinking of himself as being heroic,” says Malek in the video.

MORE FROM RADIO SUNO