DULQAR SALMAN ANOOP SATHYAN MOVIE TITLED VARANE AVASHYMUNDU
വരനെ ആവശ്യമുണ്ട് ;ടൈറ്റിൽ പ്രഖ്യാപിച്ച് അനൂപ് സത്യൻ ചിത്രം
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ സംവിധായകൻ ആകുന്നു എന്ന് നേരെത്തെ തന്നെ സൂചനകൾ എത്തിയിരുന്നു . ഇപ്പോൾ സിനിമയുടെ ടൈറ്റിലും പ്രഖ്യാപിച്ചു വരനെ ആവശ്യമുണ്ട് എന്നതാണ് ചിത്രത്തിന്റെ പേര്.ഒരു പത്രത്തിലെ വൈവാഹിക പരസ്യങ്ങളുടെ പേജിന്റെ മാതൃക പശ്ചാത്തലമാക്കിയാണ് രസകരമായ പോസ്റ്റര്‍ ഡിസൈന്‍. ദുൽഖര്‍ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം നിർമിക്കുകയും ചെയ്യുന്ന ദുൽഖര്‍ തന്നെയാണ്.
‘ഏറെ പ്രത്യേകതകളുള്ള ഒരു ചിത്രത്തിന്റെ ഏറെ സ്പെഷലായ ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഈ ദശാബ്ദത്തിലേക്ക് കടക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ഈ ചിത്രം മലയാള സിനിമയിലെ രണ്ട് തലമുറകളുടെ സംഗമം കൂടിയാണ്’ എന്ന് ദുൽഖർ കുറിച്ചു . ദുൽഖര്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത് . ചിത്രത്തിൽ ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദര്‍ശനാണ്. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ നായിക ആകുന്ന ആദ്യ ചിത്രമാണിത് .മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്. ഈ മാസം അവസാനം തീയേറ്ററുകളിലെത്തും. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.