QATAR’S BIGGEST INFORMATION AND COMMUNICATION EVENT
ക്വിറ്റ്കോം 2019 ഒഫീഷ്യൽ റേഡിയോ പാർട്ണറായി ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക്
ഖത്തര്‍ ഐടി സമ്മേളന-പ്രദര്‍ശനമായ ക്വിറ്റ്കോമിന് ഖത്തര്‍ നാഷനൽ കണ്വന്ഷന് സെന്ററില്‍ ഇന്ന് തുടക്കം . അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്തൃത്തിലാണ് ക്വിറ്റ്കോമും ഇതിന്റെ ഭാഗമായുള്ള മ്യൂണിക് സുരക്ഷാ സമ്മേളനവും നടക്കുന്നത്.താഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 30 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കും.ഒപ്പം ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റേത് ഉള്‍പ്പെടെ ഒട്ടേറെ പുതിയ ഐടി, സൈബര്‍ സുരക്ഷാ പദ്ധതികള്‍ ക്വിറ്റ്കോമില് പ്രകാശനം ചെയ്യും . ക്വിറ്റ്കോമിൽ ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് പ്രേത്യക പവലിയനും ഒരുക്കിയിട്ടുണ്ട് . ഉദ്ഘാടന ചടങ്ങളുകളിലും ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് ടീം പങ്കെടുത്തു .