10th Anniversary of HH THE AMIR SHEIKH TAMIM BIN HAMAD AL THANI

Qatar Amir Sheikh Tamim bin Hamad Al Thani

ഖത്തർ ജനഹൃദയത്തിൽ ഇടം പിടിച്ച ജനനായകൻ
വികസന മുന്നേറ്റങ്ങളുടെ അമരക്കാരൻ ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ്
അൽതാനി അധികാരത്തിൽ എത്തിയിട്ട് ഇന്ന് 10 വർഷം തികയുന്നു . 2013 ജൂണ്‍ 25നാണ് 33-ാമത്തെ വയസ്സില്‍ ഖത്തറിന്റെ എട്ടാമത്തെയും രാജ്യത്തിന്റെ ചരിത്രത്തില്‍ വെച്ചേറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി എന്ന സവിശേഷതകളോടെയാണ് ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അധികാര പദം അലങ്കരിച്ചത് .

പത്തു വർഷം പിന്നിടുമ്പോൾ സാമ്പത്തിക , സാമൂഹിക , സംസ്കാരിക , കായിക മേഖലയിൽ അടക്കം ഖത്തർ എന്ന രാജ്യം നേട്ടങ്ങളുടെ വികസന യാത്രയിലാണ് . ഖത്തറിനെ ആഗോളതലത്തിൽ ഉന്നതിയിൽ എത്തിച്ച ലോകകപ്പ് ഫുട്ബോളിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ് . വെല്ലുവിളി നാളുകൾ സധൈര്യം നേരിട്ടും , സ്വദേശികളെ പോലെ തന്നെ പ്രവാസികളെയും ചേർത്ത് നിർത്തുന്ന കരുത്തുറ്റ കരങ്ങൾ .

ആശംസകളോടെ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് …

MORE FROM RADIO SUNO