Satwiksairaj Rankireddy & Chirag Shetty : The Rising Stars of Indian Badminton വിജയങ്ങളിലൂടെയാണ് കായിക താരങ്ങളുടെ പേരുകൾ നമ്മൾ മനസിലുറപ്പിക്കുക . ഇനി രണ്ട് പേരുകൾ ഓർക്കാം Satwiksairaj Rankireddy & Chirag Shetty . ഇന്ത്യൻ ബാഡ്മിന്റൺ-ന്റെ പുതിയ താരങ്ങളായി മാറിക്കഴിഞ്ഞു ഇരുവരും . സൂപ്പർ 100, സൂപ്പർ 300, സൂപ്പർ 500, സൂപ്പർ 750, സൂപ്പർ 1000 എന്നിങ്ങനെ വേൾഡ് ടൂർ സൂപ്പർ വിഭാഗത്തിലുള്ള കിരീടങ്ങളെല്ലാം നേടിയ ഏക ഇന്ത്യൻ സഖ്യവും ഇവർ തന്നെയാണ് .കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ ഇരുവരും ലോക ചാംപ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു.ഈ വർഷം തുടരെ 10 മത്സരങ്ങൾ ജയിച്ചു നിൽക്കുകയാണ് ‘SatChi’ എന്നറിയപ്പെടുന്ന ഈ ഇന്ത്യൻ സഖ്യം.