Tourism Day 2020

WORLD TOURISM DAY 2020

WORLD TOURISM DAY 2020

വഴി എന്നൊന്നില്ല നടക്കുമ്പോൾ തെളിയുന്നതാണ് വഴി . ഓരോ യാത്രികനും സ്വപ്നം കാണുന്ന സ്വപ്ന യാത്ര ഇങ്ങനെയാകാം . ഓരോ യാത്രകളും സമ്മാനിക്കുന്നത് അനുഭവങ്ങളും ഓർമകളുമാണ് നടന്ന വഴിയെ തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന് . യാത്ര പ്രിയരായ ഓരോ പ്രവാസിക്കും തിരക്കുകൾക്കിടയിൽ ഇടയ്ക് എപ്പോഴോ കാതുകളിൽ പോയ യാത്രകളുടെ ഇരമ്പലുകൾ അറിയാം .

യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ – സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഈ ദിനം ആഘോഷിക്കുന്നത്. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു . ഈ വർഷത്തെ തീം “Tourism and Rural Development” എന്നതാണ് . The 2020 edition of World Tourism Day, with the theme of “Tourism and Rural Development”, will celebrate the unique role that tourism plays in providing opportunities outside of big cities and preserving cultural and natural heritage all around the world.