World Radio Day 2019

ലോക ചരിത്രത്തിൽ ആദ്യമായി  റേഡിയോ സുനോ 91 .7 Fm  ‘One radio for All’ എന്ന പുതിയ  campaignന്   തുടക്കം കുറിച്ചു .

ലോക റേഡിയോ ദിനം

കണ്ണടച്ചാലും കാണാനാകുന്ന ശബ്‍ദ ലോകം

റേഡിയോ വന്ന ചരിത്രം ഏറെ സങ്കീര്‍ണ്ണമാണ്.ആദ്യമായി മനുഷ്യന്റെ ശബ്ദം റേഡിയോയിലൂടെ ലോകം  കേട്ടത്  1906 ലായിരുന്നു . അതിന് മുന്‍പ് റേഡിയോ സിഗ്നലുകള്‍ മാത്രം അയക്കാനേ സാധിച്ചിരുന്നുളളൂ.  റെയ്‌നോള്‍ഡ് ഫെസഡിന്‍ എന്ന അമേരിക്കന്‍ ശാസ്ത്രഞ്ജനായിരുന്നു അതിന് പിന്നില്‍.1920 ആഗസ്റ്റ് 20-നായിരുന്നു ഇന്ത്യയിലാദ്യമായി പരീക്ഷാടിസ്ഥാനത്തില്‍  റേഡിയോ പ്രക്ഷേപണം നടത്തിയത്. മഹാരാഷ്ട്രയിലെ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ മുകളിലത്തെ നിലയില്‍ നിന്നായിരുന്നു ആദ്യ പ്രക്ഷേപണം നടത്തിയത്.

ഇന്ത്യയിലെ ആദ്യത്തെ റേഡിയോ ക്ലബ് രൂപം കൊണ്ടത് 1923-ല്‍ കൊല്‍ക്കത്തയില്‍ ആയിരുന്നു.ഒരു കൂട്ടം വ്യവസായികള്‍ മുന്‍കൈയെടുത്ത് ക്ലബിനെ ഏകീകരിച്ച്  ‘ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി’ തുടങ്ങിയത്.  അതിന് ശേഷം 1931-ല്‍ കമ്പനി സര്‍ക്കാറിന്   കീഴിലായി ‘ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസ്’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.ആകാശവാണിയെന്ന പേര്  മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പിന്റെ സംഭാവനയാണ്. രവീന്ദ്രനാഥ ടാഗോറാണ് ആ പേര് നിര്‍ദ്ദേശിച്ചത്.പിന്നീട് ഓള്‍ ഇന്ത്യാ റേഡിയോ ‘ആകാശവാണി’യെന്ന പേരും കൂടി സ്വീകരിക്കുകയായിരുന്നു.

1977-ല്‍ മദ്രാസില്‍ നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം സ്റ്റേഷന്‍ പ്രക്ഷേപണമാരംഭിച്ചു.1957 ആഗസ്ത് 15-നാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നും ആദ്യമായി എഫ്.എം സ്റ്റേഷന്‍ പ്രക്ഷേപണമാരംഭിച്ചു.1957 ആഗസ്ത് 15-നാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നും ആദ്യമായി മലയാള വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. വി.ബാലറാം ആയിരുന്നു ആദ്യത്തെ വാർത്താ വായനക്കാരൻ

ഖത്തറിന്റെ  മലയാളം എഫ്എം റേഡിയോ ചരിത്രത്തിന്റെ  ഭാഗമാണ്  റേഡിയോ സുനോ 91 .7 എഫ്എംഉം . നിരവധി പരിപാടികളിലൂടെ ശ്രോതാക്കൾക്കൊപ്പമാണ്  റേഡിയോ സുനോ കൂട്ട് കൂടുന്നത് . ലോക ചരിത്രത്തിൽ ആദ്യമായി  റേഡിയോ സുനോ 91 .7 Fm  ‘One radio for All’ എന്ന പുതിയ  campaignനും  തുടക്കം കുറിച്ചു .

https://www.facebook.com/radiosuno/videos/2123742597865231/

എല്ലാ ശ്രോതാക്കൾക്കും  ലോക  റേഡിയോ ദിനാശംസകൾ 

കേട്ട് കേട്ട് കൂട്ട് കൂടാം

MORE FROM RADIO SUNO