WORLD RADIO DAY 2023

World Radio day 2023

WORLD RADIO DAY 2023 ലോക റേഡിയോ ദിനം . ലോകത്ത് എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും റേഡിയോ എന്നും നമുക്കൊപ്പം ഉണ്ടാകും . 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്റെ ആദരവ് സൂച‌കമായാണ് ഈ ദിവസം ആഘോഷിക്കുന്നത് . 2013 ല്‍ നടന്ന യുനസ്‌കോയുടെ സമ്മേളനത്തിലാണ് ഫെബ്രുവരി 13ന് ലോക റേഡിയോ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്. റേഡിയോ ക്ലബ്ബ് ഓഫ് ബോംബെ എന്നാണ് ഈ സംപ്രേക്ഷണത്തിന് പേര് നല്‍കിയിരുന്നത്. പിന്നീട് 1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയായി ഇത് മാറി. ഓള്‍ ഇന്ത്യാ റേഡിയോ എന്ന് 1956 വരെ അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആകാശവാണി എന്ന പുതിയ നാമത്തില്‍ റേഡിയോ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ഇന്ന് എഫ്.എം റേഡിയോകൾ കാലത്തിന് അനുസരിച്ച് മാറിക്കഴിഞ്ഞു . ഓൺലൈനും ഓൺ എയറും ഒന്നിച്ച് മുന്നോട്ട് പോകുന്ന കാലമാണിത് .

ഏവർക്കും റേഡിയോ ദിനാശംസകൾ

MORE FROM RADIO SUNO