ഇന്ന് ലോക റേഡിയോ ദിനം .ഗൃഹാതുരത്തെ ഉണർത്തുന്നതോടൊപ്പം തന്നെ പുതിയ മാറ്റങ്ങളെ ഉൾകൊണ്ട് തന്നെയാണ് ഇന്ന് ലോകമെമ്പാടും റേഡിയോ ദിനം ആഘോഷിക്കുന്നത് .ഒരു കാലഘട്ടത്തിൽ മലയാളിയുടെ സമയനിഷ്ടയെ സ്വാധീനിച്ചിരുന്നത് വരെ റേഡിയോ ആയിരുന്നു .6 .45 ന് മലയാള വാർത്തകൾ 7 മണിയ്ക്ക് സംസ്‌കൃത വാർത്തകൾ തുടങ്ങി സായാഹ്‌ന പരിപാടികളുമെല്ലാം ഒരു ക്ലോക്ക് പോലെ ആയിരുന്നു .ഖത്തറിനെ സംബധിച്ചിടത്തോളം ഇന്ന് റേഡിയോ സുനോ 91 .FM പ്രവാസി മലയാളികളുടെ സന്തത സഹചാരിയായി മാറിക്കഴിഞ്ഞു .ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള അവതാരകരെ അതിഥികളായി എത്തിച്ചുകൊണ്ടാണ് റേഡിയോ സുനോ ആഘോഷ പരിപാടികൾ നടത്തുന്നത് .ഖത്തറിന്റെ  മലയാളം എഫ്എം റേഡിയോ ചരിത്രത്തിന്റെ ഭാഗമാണ് റേഡിയോ സുനോ 91 .7 എഫ്എംഉം ,നിരവധി പരിപാടികളിലൂടെ ശ്രോതാക്കൾക്കൊപ്പമാണ്  റേഡിയോ സുനോ കൂട്ട് കൂടുന്നത്.

എല്ലാ ശ്രോതാക്കൾക്കും  ലോക  റേഡിയോ ദിനാശംസകൾ

കേട്ട് കേട്ട് കൂട്ട് കൂടാം

Image result for world radio day

എന്ന് സ്വന്തം നിങ്ങളുടെ റേഡിയോ..
റേഡിയോ ദിനത്തിൽ മാർക്കോണിയുടെ പ്രിയ പുത്രൻ മനസുതുറക്കുന്നു!

World Radio Day 2020: Theme

The theme of this year’s World Radio Day is ‘Radio and Diversity’. It brings the focus on diversity, linguistic tolerance and plurilingualism. Radio is a crucial medium to celebrate humanity, intercultural competence and democratic citizenship.

Image result for First RADIO PIC

First Radio Station – Heartland Science

ലോക റേഡിയോ ദിനത്തിൻറെ ഉത്ഭവം

റേഡിയോ വന്ന ചരിത്രം ഏറെ സങ്കീര്‍ണ്ണമാണ്.ആദ്യമായി മനുഷ്യന്റെ ശബ്ദം റേഡിയോയിലൂടെ ലോകം  കേട്ടത്  1906 ലായിരുന്നു . അതിന് മുന്‍പ് റേഡിയോ സിഗ്നലുകള്‍ മാത്രം അയക്കാനേ സാധിച്ചിരുന്നുളളൂ.  റെയ്‌നോള്‍ഡ് ഫെസഡിന്‍ എന്ന അമേരിക്കന്‍ ശാസ്ത്രഞ്ജനായിരുന്നു അതിന് പിന്നില്‍.

ട്രാൻസിസ്റ്റർ റേഡിയോ

Source 1 :Wikipedia   

1920 ആഗസ്റ്റ് 20-നായിരുന്നു ഇന്ത്യയിലാദ്യമായി പരീക്ഷാടിസ്ഥാനത്തില്‍  റേഡിയോ പ്രക്ഷേപണം നടത്തിയത്. മഹാരാഷ്ട്രയിലെ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ മുകളിലത്തെ നിലയില്‍ നിന്നായിരുന്നു ആദ്യ പ്രക്ഷേപണം നടത്തിയത്.1946 ഫെബ്രുവരി 13 ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്റെ ആദരവ് സൂചികമായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 13-ാം തീയതി ലോക റേഡിയോ ദിനമായി ആചരിച്ച് വരുന്നത്. 2013 ല്‍ നടന്ന യുനസ്‌കോയുടെ സമ്മേളനത്തിലാണ് ഇത് സബന്ധിച്ച് തീരുമാനം ഉണ്ടായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ സന്ദേശങ്ങള്‍ കൈമാറാനും ലോകത്തിലുള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനും ഉള്ള വിലകുറഞ്ഞ ഒരു ഉപകരണമായിരുന്നു റേഡിയോ. അടിയന്തിരാവസ്ഥക്കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന കാലത്തും ജനങ്ങളുടെ ഇടയില്‍ ഈ വിവരങ്ങള്‍ എത്തിക്കുവാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുവാനും സഹായിച്ചത് റേഡിയോ എന്ന ഉപകരണമായിരുന്നു.

Image result for Old Radio

Old Radio Hitachi KH-1520 3 Band Japan Model
1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ സംപ്രേക്ഷ

ണം ആരംഭിച്ചത്. റേഡിയോ ക്ലബ്ബ് ഓഫ് ബോംബെ എന്നാണ് ഈ സംപ്രേക്ഷണത്തിന് പേര് നല്‍കിയിരുന്നത്. പിന്നീട് 1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയായി ഇത് മാറ്റി ഓള്‍ ഇന്ത്യാ റേഡിയോ എന്ന് 1956 വരെ അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആകാശവാണി എന്ന പുതിയ നാമത്തില്‍ റേഡിയോ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ എന്ന ഉപകരണം അന്യമായിരിക്കുകയാണെങ്കിലും റേഡിയോയിലെ വാര്‍ത്ത കേള്‍ക്കുന്നത് കൗതകമായി കാണുന്ന ഒരു തലമുറയെ ഇന്നും സമൂഹത്തില്‍ കാണുവാന്‍ സാധിക്കും.

Image result for Old Radio

Old Radio Cutout

1977-ല്‍ മദ്രാസില്‍ നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം സ്റ്റേഷന്‍ പ്രക്ഷേപണമാരംഭിച്ചു.1957 ആഗസ്ത് 15-നാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നും ആദ്യമായി എഫ്.എം സ്റ്റേഷന്‍ പ്രക്ഷേപണമാരംഭിച്ചു.1957 ആഗസ്ത് 15-നാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നും ആദ്യമായി മലയാള വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. വി.ബാലറാം ആയിരുന്നു ആദ്യത്തെ വാർത്താ വായനക്കാരൻ.

 

MORE FROM RADIO SUNO