ഇന്ന് പാസ്സ്‌വേർഡ് ദിനം
ഇനി ലോഗിൻ ചെയ്യുമ്പോൾ ഈ പേര് കൂടി ഓർക്കാം
ഈ ഡിജിറ്റൽ യുഗത്തിൽ ഫോണിൽ തുടങ്ങി സ്വന്തം സമ്പാദ്യത്തിനു വരെ നമ്മൾ പാസ്സ്‌വേർഡ് സുരക്ഷിതത്വം ആണ് നൽകുന്നത് . പാസ്സ്‌വേർഡ് എന്ന ഈ കണ്ടെത്തലിനു പിന്നിൽ ആരെന്ന് അറിയാമോ ? ഡോ : ഫെര്‍ണാണ്ടോ കോര്‍ബറ്റോയാണ് ഈ വലിയ കണ്ടുപിടുത്തത്തിന് പിന്നിൽ . ‘ടൈം-ഷെയറിംഗ്’ എന്ന സാങ്കേതികവിദ്യയ്ക്ക് തുടക്കം കുറിച്ചതും ഇദ്ദേഹമാണ് . 1960 കളിൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹം ഒരു കംപ്യൂട്ടറിന്റെ പ്രോസസിങ് ശേഷി പലതായി വിഭജിച്ച് ഒരേ സമയം പലർക്ക് ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമാക്കി മാറ്റിയത്. പിൽക്കാലത്ത് ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു നയിച്ച മൾട്ടിക്സ് എന്ന സംവിധാനവും അക്കാലത്ത് അദ്ദേഹം വികസിപ്പിച്ചു.ഒരു കംപ്യൂട്ടർ പലർ ഉപയോഗിക്കുമ്പോൾ സ്വകാര്യതയുറപ്പാക്കാനാണ് ഡോ. കോർബറ്റോ പാസ്‌വേഡുകൾ എന്ന ആശയത്തിലേക്ക് എത്തിയത് . മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് പാസ്സ്‌വേർഡ് ദിനം ആയി ആഘോഷിക്കുന്നത് .
ഇനി ലോഗിൻ ചെയ്യുമ്പോൾ ഈ പേര് കൂടി ഓർക്കാം ഡോ : ഫെര്‍ണാണ്ടോ കോര്‍ബറ്റോ ..