WORLD NEWS DAY 2020

WORLD NEWS DAY 2020

WORLD NEWS DAY 2020

ഇന്ന് സെപ്തംബര് 28 ഇന്ന് ലോക വാർത്താ ദിനം

നമസ്ക്കാരം പ്രധാന വാർത്തകളിലേയ്ക്ക് സ്വാഗതം ….

വാർത്തകൾ അറിയാതെ മലയാളിയ്ക്ക് ഒരു ദിവസം തുടങ്ങാൻ സാധിക്കില്ല . പത്രങ്ങളും , ടീവി വാർത്തകളും , സോഷ്യൽ മീഡിയ വഴിയും ഏറ്റവുമധികം വാർത്തകൾ ശ്രെദ്ധിക്കുന്നതും മലയാളികൾ തന്നെയാകും . ഈ വാർത്ത ദിനത്തിൽ അറിയാം വാർത്തകൾക്ക് പിന്നിലെ ചരിത്രം .

വർത്തമാന പത്രം ആദ്യം പിറന്നത് 402 കൊല്ലം മുമ്പ്, 1605 ജൂലൈയിൽ ജർമ്മനിയിലെ ജോഹാൻ കരോലസ് എന്ന വ്യക്തി അച്ചടിച്ചിറക്കിയ റിലേഷൻസ് ആണ് ആദ്യത്തെ അച്ചടി വർത്തമാനപ്പത്രം എന്ന് കരുതപ്പെടുന്നു. 1609 ലാണ് ആദ്യത്തെ പത്രം പ്രസിദ്ധീകരിച്ചതെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിശ്വാസം. ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരത്തിലെ പുരാരേഖകളിൽ നിന്നാണ് റിലേഷൻസ് പത്രത്തിന്റെ ജനന സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. പത്രത്തിന്റെ തുടക്കത്തെക്കുറിച്ചും പത്രത്തിന്റെ പകർപ്പവകാശത്തെക്കുറിച്ചും കരോലോസ് എഴുതിയ കത്തും രേഖകളും മറ്റും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

1604ൽ ഒരു പ്രിന്ററുടെ വിധവയിൽ നിന്നാണ് കരോലസ് അച്ചടി പ്രസ് വാങ്ങിയതെന്ന് കണ്ടെടുത്ത രേഖകൾ വ്യക്തമാക്കുന്നു. 1605 മുതൽ റിലേഷൻസ് എന്നപ്പേരിൽ പത്രം അച്ചടിച്ചു തുടങ്ങി.ആദ്യകാലത്ത് കൈകൊണ്ടെഴുതി വിൽക്കുന്ന കടലാസുകളായിരുന്നു പത്രങ്ങൾ. ധനികരായ ചില വരിക്കാർക്ക് മാത്രമാണ് അക്കാലത്ത് പത്രങ്ങൾ വാങ്ങിയിരുന്നത്. അച്ചുകൂടങ്ങളുടെ കണ്ടുപിടത്തോടുക്കൂടി കുറഞ്ഞ വിലയ്ക്ക് കൂടുതൽ പേർക്ക് പത്രം നൽകാൻ കഴിഞ്ഞു. കേരളത്തിൽ ആദ്യത്തെ ദിനപത്രമായ രാജ്യസമാചാരം പുറത്തിറങ്ങിയതും ഒരു ജൂലൈയിൽ ആയിരുന്നു. ജർമ്മൻകാരനായ ഹെർമൻ ഗുണ്ടർട്ടായിരുന്നു രാജ്യസമാചാരം പുറത്തിറക്കിയത്. 

MORE FROM RADIO SUNO