WORLD ENVIRONMENT DAY 2022 – ONLY ONE EARTH

Earth

ONLY ONE EARTH എന്ന മനോഹരമായ സന്ദേശവുമായാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾ നടക്കുന്നത് . മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമ്മുടെ ഭൂമി എത്രമാത്രം പ്രധാനപ്പെട്ടതാനിന്ന ഓർമ്മപ്പെടുത്തൽ . ഇന്നേക്ക് കൃത്യം 50 വർഷം മുമ്പാണ് ലോക പരിസ്ഥിതി ദിനം എന്ന സങ്കല്പമുണ്ടാവുന്നത്. 1972 ജൂൺ അഞ്ചാം തീയതി സ്വീഡനിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് പരിസ്ഥിതി സംരക്ഷണത്തെ അടിയന്തര പ്രാധാന്യത്തോടെ കാണണം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്. 1973 \ജൂൺ അഞ്ചാം തീയതി ലോകം ആദ്യത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അന്ന് മുതൽ ഇന്ന് വരെ ഓരോ ജൂൺ അഞ്ചും പരിസ്ഥിതിയ്ക്ക് വേണ്ടി ലോകം മുഴുവൻ ഒന്നിക്കുകയാണ് .

Earth
World Environment Day

RELATED : TIME FOR NATURE : WORLD ENVIRONMENT DAY

MORE FROM RADIO SUNO