WORLD EMOJI DAY
ഇന്ന് ഇമോജി ദിനം
സന്ദേശങ്ങൾക്ക് പകരം ചിത്രങ്ങൾ കഥ പറയുന്ന ദിനമാണിന്ന് . 2014 മുതലാണ് ഇമോജിപീഡിയ സ്ഥാപകൻ ജെർമ്മി ബർഗ് ഇമോജി ദിനം ആചരിച്ചുതുടങ്ങിയത് . ഇമോജി എന്നത് ജാപ്പനീസ് വാക്കാണ്. ‘ഇ’, ‘മോജി’ എന്നീ വാക്കുകൾ ചേർന്നതാണ് ഇമോജി. ‘ഇ’ എന്നാൽ ചിത്രമെന്നും ‘മോജി’ എന്നാൽ കഥാപാത്രം എന്നുമാണ് അർഥം. ഇമോട്ടിയോൺ, ഇമോട്ടിക്കോൺ എന്നീ പേരുകളും ഇമോജികൾക്കുണ്ട്. നിറകൺ ചിരിയോടുകൂടിയ മുഖമാണ് ഇമോജിയാണ് കൂട്ടത്തിലെ ജനകീയൻ. 2015ൽ ഒാക്സ്ഫഡ് ഡിക്ഷനറി ഇൗ ഇമോജിക്ക് വേൾഡ് ഒാഫ് ദി ഇയർ എന്ന പേരുനൽകി. സംസ്കാരങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഇമോജിയെന്നാണ് ഇവ അറിയപ്പെടുന്നത് .