WORLD EARTH DAY THEME 2020 : CLIMATE ACTION

RADIO SUNO EARTH DAY

ഇന്ന്  ലോക  ഭൗമ ദിനം

ഭൂമിയുടെ മുഖത്തിനു നേര്‍ക്കു ഒരു മാസ്‌ക്.  സോഷ്യൽ  മീഡിയയിൽ  ഈ  കൊറോണ  കാലത്തു  വൈറലായ   ചിത്രമായിരുന്നു അത് . കൊറോണ  കാലത്തു  മനുഷ്യൻ  പകച്ച്   , എന്ത്  ചെയ്യണം  എന്നറിയാതെ  നിന്നപ്പോൾ അത്രയും  കുറഞ്ഞ ദിവസങ്ങൾ  മതിയായിരുന്നു  ഭൂമിക്കു നേരെയൊന്നു  ശ്വാസം  വിടാൻ …സ്റ്റേ അറ്റ്  ഹോമിൽ  മനുഷ്യർ  അടച്ചിരുന്നപ്പോൾ  ഭൂമി  ലോക്കുകൾ  ഓപ്പൺ  ആക്കുകയായിരുന്നു . …

 

ജലന്ധര്‍ ഭാഗത്തുനിന്നുള്ള നിരവധി പേര്‍ ട്വീറ്റ് ചെയ്ത ആ ചിത്രങ്ങളില്‍ ഒന്നായിരുന്നു  ഹിമാലയന്‍ മേഖലയിലുള്ള ധൗലധര്‍ മല നിരകൾ . പഞ്ചാബിലെ ജലന്ധറില്‍നിന്നാണ് ആ ചിത്രങ്ങള്‍

200 കിലോ മീറ്റര്‍ അകലെയുള്ള ഹിമാചലിലെ ധൗലധര്‍ മലനിരകള്‍ പത്തു മുപ്പതു വര്‍ഷം മുമ്പുവരെ ജലന്ധറില്‍നിന്നും നോക്കിയാല്‍ കാണാമായിരുന്നു. ആ  മനോഹര കാഴ്ചകൾ  വീണ്ടും തെളിഞ്ഞത്  ഈ കൊറോണ കാലത്താണ് .

 

ഗംഗ നദി തെളിനീരോടെ  ഒഴുകി  തുടങ്ങി. ഗംഗയില്‍ 40 മുതല്‍ 50 ശതമാനം വരെ ജലശുദ്ധീകരണം നടന്നതായി ഐ.ഐ.ടി.ബി.എച്ച്.യു കെമിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസർ  വെളിപ്പടുത്തുന്നു .

 

കേരളത്തിൽ കൊച്ചി കായലും കണ്ടു  തെളിനീരിന്റെ  ഉറവകൾ . വേമ്പനാടിന്റെ  കൈവഴികളും പുതുജീവൻ  കിട്ടിയ ജലാശങ്ങളായി .

 

വായുമലിനീകരണത്തിന്റെ തോത് വലിയ രീതിയിൽ  കുറഞ്ഞിരിക്കുന്നു .

 

ഈ വർഷത്തെ   ഭൗമ ദിനത്തിലെ തീം : climate Action . ഇനിയുള്ള കാലവും ഭൂമിയെ സംരക്ഷിച്ചു  കാലാവസ്ഥ വ്യതിയാനങ്ങളെ മനസിലാക്കി ജീവിക്കാം

MORE FROM RADIO SUNO