World Cup’s here : Suno Straight Drive ലോകത്തെ ഏറ്റവും മികച്ച 10 ടീമുകള്‍
10 വേദികൾ
48 മത്സരങ്ങള്‍
ലോക ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായി കഴിഞ്ഞു . ഇനിയുമാണ് ദിവസങ്ങൾ ക്രിക്കറ്റിന് മാത്രം . ഏകദിനത്തിലെ 13-ാം ലോകകപ്പാണിത്.അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധര്‍മശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പുണെ എന്നിങ്ങനെ 10 നഗരങ്ങള്‍ ആ പോരാട്ടങ്ങള്‍ക്ക് വേദിയാകും.ജേതാക്കള്‍ക്ക് 332.64 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 166.39 കോടിയും.ഇത് നാലാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ആതിഥേയരാകുന്നത്. 1987, 1996, 2011 ലോകകപ്പുകളില്‍ അയല്‍രാജ്യങ്ങള്‍ക്കൊപ്പം സഹ അതിഥേയരായിരുന്നെങ്കില്‍ ഇത്തവണ ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 1983-ലും 2011-ലും ഇന്ത്യയ്ക്കായിരുന്നു ലോകകിരീടം.
ക്രിക്കറ്റ് ആവേശത്തിനൊപ്പം റേഡിയോ സുനോ 91.7 എഫ്.എം ടീമും കൃത്യമായ അപ്ഡേറ്റുകൾ നൽകും . ഖത്തർ ലോകകപ്പ് സമയത്തെ ഫുട്ബോൾ മാനിയ-യ്ക്ക് ശേഷം വീണ്ടും Radio Suno യില്‍ Karun Akar ക്രിക്കറ്റ് ലോകത്തെ അപ്ഡേറ്റുകളുമായി Suno Straight Drive യിൽ എത്തും .