WORLD CREATIVITY AND INNOVATION DAY 2020
റൈറ്റ് സഹോദരന്മാർ ആകാശ യാത്രയെക്കുറിച്ചു സ്വപ്നം കണ്ടപ്പോൾ ചിലരൊക്കെ കളിയാക്കി ചിരിച്ചു ഒടുവിൽ അവർ ആ സ്വപ്നം സാക്ഷാത്ക്കരിച്ചപ്പോൾ അതൊരു ഇന്നോവേഷൻ ആയി മാറി.വാൾട്ടർ മെൻഡിസ് ആണ് കേരളത്തെ ആദ്യമായി ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന് വിശേഷിപ്പിച്ചത് അതൊരു ഇന്നോവേഷൻ ആയി മാറി.ഇന്ന് വേൾഡ് ക്രീയേറ്റീവിറ്റി ആൻഡ് ഇന്നോവേഷൻ ഡേ.
റേഡിയോ സുനോ 91 .7 എഫ് .എമ്മിൽ ഈ ദിനത്തിന്റെ ഭാഗമായി നിരവധി അതിഥികളും എത്തുന്നുണ്ട് . മോർണിംഗ് സവാരിയിൽ ആഡ് ഫിലിം മേക്കർ പ്രകാശ് വർമ്മ വിശേഷങ്ങൾ പങ്കുവെച്ചു . സൂ സൂ എന്ന അതിപ്രശസ്തമായ പരസ്യ ആശയത്തിന്റെ പിറവിയെക്കുറിച്ചും , സൂ സൂ ഇനി ഉണ്ടാകുമോ എന്ന ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി .
ഈ ലോകം മികച്ച താമസസ്ഥലമാക്കി മാറ്റുന്നതിനായി പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഏപ്രിൽ 21 ന് വേൾഡ് ക്രീയേറ്റീവിറ്റി ആൻഡ് ഇന്നോവേഷൻ ഡേ ആയി ആഘോഷിക്കുന്നത് . ഈ ദിവസം മറ്റുള്ളവരെ കൂടുതൽ ക്രിയാത്മക ജീവിതം നയിക്കാൻ പ്രചോദിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്നു. ഈ സ്റ്റേ അറ്റ് ഹോം കാലം ലോകം മുഴുവൻ ക്രീയേറ്റീവ് ആയ ചിന്തകളിലൂടെയാണ് കടന്നു പോകുന്നത് . പല ആശയങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ഇടം നേടുകയും ചെയ്‌തിട്ടുണ്ട് .
സ്റ്റേ ഹോം
സ്റ്റേ സേഫ്
സ്റ്റേ ക്രീയേറ്റീവ്