WORLD BOOK AND COPYRIGHT DAY 2020

Book Day RADIO SUNO

WORLD BOOK AND COPYRIGHT DAY 2020

മനുഷ്യന് മാത്രമുള്ള സവിശേഷ സിദ്ധിയാണ് വായന എന്നത്. ഈ സ്റ്റേ അറ്റ് ഹോം സമയത്തു ലോകം മുഴുവൻ ഉള്ള ആളുകൾ തിരിച്ചു പിടിച്ചതിൽ ഒന്നു വായനയാണ് . നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയിൽ ഓൺലൈൻ വായനക്കുള്ള സൗകര്യങ്ങൾ ഒരുക്കി.

എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവി വില്യം ഷേക്സ്പിയറുടെ ചരമ ദിനം ഇന്ന് ഏപ്രിൽ 23 -നാണ് . 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. . ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്.കിങ് ലിയർ, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്.

ലോക പുസ്തക ദിനവും പകർപ്പവകാശ ദിനത്തോടൊപ്പം ഇന്ന് ഇംഗ്ലീഷ് ദിനവുമാണ് .

വായിക്കാം വായന വഴി തെളിക്കട്ടെ ……………

MORE FROM RADIO SUNO