“WORKING WITH RAHMAN AS A DIRECTOR MADE ME HAPPY ” KAMAL HASSAN

KAMAL HASSAN AR RAHMN RADIO SUNO

“WORKING WITH RAHMAN AS A DIRECTOR MADE       ME HAPPY ” KAMAL HASSAN

കമൽ ഹാസൻ എ .ആർ റഹ്മാൻ ലൈവിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു പ്രേക്ഷക ലോകം . ഇൻസ്റ്റാഗ്രാമിൽ ആയിരുന്നു’ ലൈവ് . തലൈവൻ ഇരുക്കിൻഡ്രാൻ എന്ന ചിത്രത്തിന് വേണ്ടിയാണു ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്’. രണ്ടു പാട്ടുകൾ എ .ആർ റഹ്മാൻ ഒരുക്കി കഴിഞ്ഞു .

KAMAL HASSAN

തൊണ്ണൂറുകളിൽ ഞാൻ എപ്പോഴും ഇളയരാജയുടെ സംഗീതമായിരുന്നു ആസ്വദിച്ചിരുന്നത്. റഹ്മാൻ പ്രശസ്തനായതിനു ശേഷമാണ് ഞാൻ അദ്ദേഹത്തെക്കുറിച്ചറിയുന്നത് എന്നാണ് കമൽ ഹാസൻ ലൈവിൽ പറഞ്ഞത് . റഹ്മാന്റെ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടം ഏതാണെന്നു ചോദിച്ചാൽ ‘തലൈവൻ ഇരുക്കിൻഡ്രാൻ’ എന്ന ചിത്രത്തിനു വേണ്ടി ഇപ്പോൾ റഹ്മാൻ ചിട്ടപ്പെടുത്തിയ പാട്ടിനെക്കുറിച്ചു പറയും. എന്നെ സംബന്ധിച്ച് അതാണ് റഹ്മാന്റെ ഏറ്റവും മികച്ച പാട്ട്. അത്തരത്തിലൊരു പാട്ട് ഇതിനു മുൻപൊരിക്കലും ഞാൻ കേട്ടിട്ടില്ല .ഈ പാട്ട് ഉടനെ റിലീസ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.അതിൽ വളരെ സന്തോഷവും ആവേശവും തോന്നുന്നു.ആ ഗാനം മറ്റേതെങ്കിലും അഭിനേതാവിനു വേണ്ടി ആയിരുന്നുവെങ്കിൽ എനിക്ക് തീർച്ചയായും അസൂയ തോന്നുമായിരുന്നു.സിനിമയ്ക്കു വേണ്ടി ആ പാട്ട് ചെയ്തില്ലെങ്കിൽ വലിയ നഷ്ടമായിപ്പോയേനെ.. കാരണം, അത് അത്ര പ്രധാനപ്പെട്ടതാണ്.എന്റെ സിനിമയ്ക്കു വേണ്ടി ആ പാട്ട് ചിട്ടപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ തീർച്ചയായും എനിക്കത് വലിയ നഷ്ടമാകുമായിരുന്നു. സിനിമ റിലീസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആ പാട്ട് ഒരു ആൽബമായി റിലീസ്  ചെയ്യണമെന്ന് ഞാൻ റഹ്മാനോട് അഭ്യർഥിക്കുക പോലും ചെയ്തു..

19 വർഷത്തിന് ശേഷമാണ് കമൽ – റഹ്മാൻ കൂട്ട് കെട്ട് ഒന്നിക്കുന്നത്.ഹിറ്റ് ചിത്രം തേവർ മകന്റെ തുടര്ച്ചയാണ് തലൈവൻ ഇരുക്കിൻഡ്രാൻ .

 

 

MORE FROM RADIO SUNO