ഖത്തറും അവിടുത്തെ ജനങ്ങളും തണുപ്പുകാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നതുപോലെ സന്ദർശകരും തയ്യാറെടുക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ വാരാന്ത്യം ആസൂത്രണം ചെയ്യാനുള്ള ആകർഷകമായ ചില പരിപാടികൾ ഇതാ…
MENA Karting Championship Nations Cup
Kartingലെ ഏറ്റവും വലിയ ഇവന്റ് ആയ MENA Karting Championship, Lusail International Circuit ൽ വെച്ചു നടക്കുന്നു. FIAയുടെ കീഴിലുള്ള ഈ പ്രധാന ഇവന്റ്, ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (QMMF) ആതിഥേയത്വം വഹിക്കുന്നു. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 18 രാജ്യങ്ങളിൽ നിന്നുള്ള കാർട്ടിംഗ് ഡ്രൈവർമാരുടെ ആരവവും ഊർജ്ജവും കൊണ്ട് നിങ്ങളെ ആവേശം കൊള്ളിക്കാൻ ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. യുവതലമുറയ്ക്ക് അന്താരാഷ്ട്ര വേദി നൽകുന്ന ഈ ശക്തമായ മോട്ടോർസ്‌പോർട്ടിനായി നമുക്ക് തയ്യാറെടുക്കാം.

October 25
Lusail International Circuit
ROBO Science Show – A Fun Family Science Adventure
നിങ്ങൾ ഒരു Science Enthusiast ആണോ? എങ്കിൽ, മാൾ ഓഫ് ഖത്തറിലെ ഒയാസിസ് സ്റ്റേജ് ഒരു Dopamine Burst പരിപാടിയിലൊട്ടു നിങ്ങളെ സ്വാഗതം ചെയ്യുന്നു. റോബോട്ടുകളുടെയും മസ്‌ക്കറ്റുകളുടെയും കൂടെ കഴിവുള്ള കലാകാരൻമാർ കുട്ടികൾക്കും കുടുംബത്തിനുമായി ഒരു അത്യപൂർവ ശാസ്ത്ര സാഹസികതയുമായി ഒരുങ്ങിക്കഴിഞ്ഞു – റോബോ സയൻസ് ഷോ. ഒപ്പം , കുട്ടികൾക്കായി ലളിതമായ, മേൽനോട്ടത്തിലുള്ള സംവേദനാത്മക (interactive) വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

October 23 – 29
3 shows: 6pm, 7:15pm, 8:30pm
Oasis stage, Mall of Qatar
Breast Cancer Awareness
ഖത്തറിലെ സ്ത്രീകളിലെ കാൻസർ കേസുകളിൽ 31% സ്തനാർബുദമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനസംഖ്യയിലെ 100,000 സ്ത്രീകളിൽ 56 പേർക്ക് സ്തനാർബുദം വരാനുള്ള സാധ്യതയുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ബാധിക്കാൻ സാധ്യതയുള്ളതിനാൽ വിഷയത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി, ഈ ബീച്ച് ദിനത്തിൽ 974 ബീച്ചുകളെ സ്ത്രീകൾക്കായി സമർപ്പിച്ച ഒരു പ്രത്യേക പരിപാടിയുടെ ഭാഗമാവുകയാണ് . ആരോഗ്യ അവബോധം പ്രചരിപ്പിക്കാനും സ്തനാർബുദ അവബോധത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് സ്പോർട്സ് സെഷനുകൾ, സമ്മാനങ്ങൾ, സുവനീറുകൾ, കൂടാതെ കാൻസർ അതിജീവിച്ച സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകൾ പങ്കുവെക്കുന്നു.
October 25, 2025, 1pm-5pm
Beach 974
Al Wakra Running Challenge.
ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ തങ്ങളുടെ റൺ സീരീസിൻ്റെ ഭാഗമായി അൽ വക്രയിൽ ഒരു Desert റേസ് സംഘടിപ്പിക്കുന്നു. 3 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഈ റേസിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർക്ക് ഖത്തർ സ്പോർട്സ് ഫോർ ഓൾ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം
October 25, 2025
Al Wakrah Beach