”WHO KNOWS THE ANSWER” STARTS TODAY

ഖത്തറിലെ ആദ്യ റേഡിയോ ക്വിസ് മത്സരം ”WHO KNOWS THE ANSWER” ഇന്ന് രാത്രി 9 മണി മുതൽ…..

ഖത്തറിലെ 12 ഇന്ത്യൻ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്ന ആദ്യ റേഡിയോ ക്വിസിന് എന്ന് തുടക്കമാകുന്നു .12 സ്കൂളുകളിൽ നിന്നും 36 പ്രതിഭകളാണ് മത്സരിക്കുന്നത് .ജി സി സി യിലെ തന്നെ ഏറ്റവും പ്രിയങ്കരനായ ക്വിസ് മാസ്റ്റർ മൻസൂർ മൊയ്ദീനാണ് ”Who knows the answer’ ൻറെ അവതാരകൻ .മാർച്ച് 28 ഞായറാഴ്ച്ച മുതൽ ജൂലൈ 11 വരെയുള്ള എല്ലാ ഞായറാഴ്ച്ചകളിലും വൈകിട്ട് 8 മണി മുതൽ 9 വരെയാണ് പ്രക്ഷേപണ സമയം .തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് പുനഃസംപ്രേഷണവും ഉണ്ടാകും .

റേഡിയോ ഒലിവിൻറെയും സുനോയുടെയും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ഈ മത്സരം പ്രേക്ഷകർക്ക് കാണാൻ സാധിക്കും .ഒലിവ് സുനോ നെറ്റ് വർക്കിൻറെ ആശയത്തോട് ഏറ്റവും മികച്ച പ്രതികരണമാണ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ നൽകിയത് .റേഡിയോയുടെ സ്റ്റുഡിയോയിൽ നടക്കുന്ന ക്വിസ് മത്സരത്തിൻറെ ആകാംക്ഷ കുട്ടികളും പങ്കുവെച്ചു .

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പ്രശംസിപത്രവും ലഭിക്കും .ഒലിവ് സുനോ റേഡിയോനെറ്റ് വർക്കിൻറെ ഖത്തറിലെ ആദ്യ സീസണാണ് ഈ പ്രോഗ്രാം.

MORE FROM RADIO SUNO