Who is Deepthi Jeevanji? എപ്പോഴെങ്കിലും കളിയാക്കൽ നേരിട്ടിട്ടുണ്ടോ ? എത്രയോ വട്ടം അല്ലെ . ചിലപ്പോ അത് തടിയുടെ പേരിൽ ആകാം , തടി കുറഞ്ഞാലും കൂടിയാലും കളിയാക്കൽ കിട്ടും . ഏത് റേഷൻ കട , ബലൂൺ പോലെ ആയല്ലോ ഇങ്ങനെ കുറെ ക്ലീഷേ ചോദ്യങ്ങൾ ഉണ്ടല്ലോ . പക്ഷെ അത്തരം ചോദ്യങ്ങൾക്ക് ഒക്കെ ഇന്ന് ചെറിയ രീതിയിൽ കുറവ് വന്നിട്ടുണ്ട് പക്ഷെ മുഴുവനായി മാറിയിട്ടില്ല.
പക്ഷെ ചില കളിയാക്കലുകൾ ഒരു ശക്തി തരും എന്തിനെയും നേരിടാനുള്ള കരുത്ത് . പാരിസ് പാരാലിംപിക്സില്‍ 55.82 സെക്കന്റില്‍ ഓടിയെത്തി വെങ്കലം തൊട്ട ദീപ്തി ജീവാഞ്ജി അതിനൊരു ഉദാഹരണമാണ് . കുരങ്ങെന്നായിരുന്നു ദീപ്തിയെ ഗ്രാമവാസികള്‍ വിളിച്ചിരുന്നത്.അവർ അവരെ അകറ്റി നിർത്തി . ജനിക്കുന്ന സമയം ദീപ്തിയുടെ തല വളരെ ചെറുതായിരുന്നു. ചുണ്ടിനും മൂക്കിനും അസ്വഭാവികത ഉണ്ടായിരുന്നു.സ്റ്റേറ്റ് ലെവല്‍ അത്ലറ്റിക് മീറ്റില്‍ വെച്ച് സായിലെ പരിശീലകന്‍ എന്‍ രമേശിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദീപ്തിയുടെ ജീവിതം മാറുന്നത് . 2019ല്‍ ഹോങ്കോങ്ങില്‍ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ദീപ്തി രാജ്യാന്തര തലത്തില്‍ ആദ്യമായി മത്സരിച്ചു . ഇപ്പോൾ പാരീസിൽ സ്വർണ്ണത്തിളക്കമുളള വെങ്കല നേട്ടം.
കാലങ്ങൾക്ക് മുൻപ് കളിയാക്കിയവർ തന്നെ ദീപ്തിയെ ആഘോഷമാക്കട്ടെ ….