LAWN BOWLS , ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം പേർ തിരഞ്ഞ ഒരു ഗെയിം ആയിരുന്നു .
അറിയാം ലോണ്‍ ബോള്‍ എന്ന ഗെയിമിനെക്കുറിച്ച് .
ഒറ്റയ്ക്കും ടീമായും കളിക്കാവുന്ന കളിയാണ് ബോള്‍സ് എന്നറിയപ്പെടുന്നത്.ഇന്‍ഡോര്‍ സാഹചര്യത്തില്‍ കളിക്കുന്ന ബോള്‍സ് ഗെയിമിനെ ഇന്‍ഡോര്‍ ബോള്‍സ് എന്നും ഔട്ട്‌ഡോര്‍ സാഹചര്യത്തില്‍ കളിക്കുന്നതിനെ LAWN BOWLS എന്നും പറയുന്നു.ഇതില്‍ ലോണ്‍ ബോള്‍സാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായുള്ളത്.സിംഗിള്‍സ്, ഡബിള്‍സ്, ട്രിപ്പിള്‍സ്, ഫോര്‍സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ഫോര്‍സ് വിഭാഗത്തിലാണ് ഇന്ത്യന്‍ വനിതകള്‍ കഴിഞ്ഞ ദിവസം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.
ഇന്‍ഡോര്‍ ബോള്‍സില്‍ ഉപയോഗിക്കുന്ന പന്തിനേക്കാള്‍ ലോണ്‍ ബോള്‍സില്‍ ഉപയോഗിക്കുന്ന പന്തിന് ഭാരം കൂടുതലായിരിക്കും.കൂടാതെ ഒരു വശം കൂടുതല്‍ ഉരുണ്ടതുമായിരിക്കും. ഇത് പന്ത് കൂടുതല്‍ വളഞ്ഞ് സഞ്ചരിക്കാന്‍ സഹായകമാകും. പന്ത് ഇത്തരത്തില്‍ അല്ലാത്തതിനാല്‍ ഇന്‍ഡോര്‍ ബോള്‍സില്‍ കളിക്കാര്‍ക്ക് പന്ത് വളഞ്ഞ് സഞ്ചരിക്കാന്‍ അത് പ്രത്യേകമായി സ്പിന്‍ ചെയ്യേണ്ടിവരും.
ജാക്ക് എന്നും കിറ്റി എന്നും വിളിക്കുന്ന ചെറിയ പന്താണ് ഈ കളിയിലെ പ്രധാനി. ഇത് മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ഉണ്ടാകും. ലോണ്‍ ബോള്‍സ് ഫോര്‍സ് മത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്യുന്നയാളെ ലീഡ് എന്നാണ് വിളിക്കുക.രണ്ടാമത് ബൗള്‍ ചെയ്യുന്നയാള്‍ സെക്കന്‍ഡും മൂന്നാമത്തെയാള്‍ തേര്‍ഡും അവസാനം പന്തെറിയുന്നയാള്‍ സ്‌കിപ് എന്നുമാണ് അറിയപ്പെടുന്നത്.ഇതില്‍ അവസാനം പന്തെറിയുന്നയാളാണ് ക്യാപ്റ്റന്‍.
Related : PV SINDHU WINS GOLD