WE ARE TURNING 2 …
RADIO SUNO 91.7 FM CELEBARTING 2ND ANNIVERSARY
പാട്ടും കൂട്ടും റേഡിയോ സുനോ രണ്ടാം വർഷത്തിലേക്ക് .
റേഡിയോ സുനോ 91 .7 എഫ് . എം രണ്ടാം വാർഷിക തിളക്കത്തിൽ . ആഘോഷങ്ങളുടെ ഉദ്ഘാടനം മലയാളത്തിന്റെ യുവതാരം ആന്റണി പെപ്പെ നിർവഹിച്ചു . സുനോ ജീനിയെ ശ്രോതാക്കൾക്കായി സമ്മാനിച്ചു . ശ്രോതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന സുനോ ജീനിയെ ഖത്തർ ഏറ്റവും സ്നേഹത്തോടെ സ്വീകരിച്ചു . Suno Genie – Your wish is my command എന്ന ടാഗ് ലൈനോടെയാണ് ജിനീ എത്തുന്നത് . റേഡിയോ സുനോയുടെ വിവിധ പരിപാടികളിൽ എത്തി ജീനി ശ്രോതാക്കളുടെ ആഗ്രഹങ്ങൾ കേൾക്കും . ഓൺ എയർ , ഓൺലൈൻ , ഓൺ ഗ്രൗണ്ട് തുടങ്ങി വിവിധ പ്ലാറ്റ് ഫോമുകൾ വഴി ശ്രോതാക്കൾക്ക് പങ്കെടുക്കാം . 30 ദിവസം നീണ്ടു നിൽക്കുന്ന വൻ ആഘോഷ പരിപാടികൾക്കാണ് റേഡിയോ സുനോ തുടക്കമിട്ടിരിക്കുന്നത് .
കേട്ട് കേട്ട് കൂട്ട് കൂടാം