WE ARE TURNING 2 …OLIVE SUNO RADIO NETWORK CELEBRATING 2 MUSICAL YEARS

Radio Suno
OLIVE SUNO RADIO NETWORK CELEBRATING 2 MUSICAL YEARS

റേഡിയോ  സുനോ 91 .7 എഫ് . എമ്മിന്  ഇന്ന്  രണ്ടാം  പിറന്നാൾ
ഇന്ന്  കൃത്യം  9 .17 നു റേഡിയോ  സുനോ 91 .7 എഫ് . എമ്മിന്റെ  ആഘോഷ ദിന പരിപാടികൾക്ക്  തുടക്കം കുറിച്ചു . ചടങ്ങിൽ  റേഡിയോ  ഒലീവ്  106 .3  എഫ് . എം ചെയർമാൻ  ഷെയ്ഖ്  ഫലേഹ്  ബിൻ  ഗാനിം അൽഥാനി , ഡയറക്ടർ  സതീഷ്  പിള്ള , മാനേജിങ്  ഡയറക്ടർമാരായ  അമീർ അലി , കൃഷ്ണകുമാർ . ഐസിസി പ്രസിഡന്റ്  എ .പി  മണികണ്ഠൻ  , കമ്മ്യൂണിറ്റി  ലീഡേഴ്‌സ് ,റേഡിയോ സുനോ  സ്റ്റേഷൻ  ഹെഡ്  സന്തോഷ് പാലി , റേഡിയോ  ഒലീവ്  സ്റ്റേഷൻ  ഹെഡ് അനിരുദ്ധ . പ്രോഗ്രാം ഹെഡ്സ്  അപ്പുണി ,ചാരു ദത്ത് , റേഡിയോ  അവതാരകർ തുടങ്ങിവയവർ  പങ്കെടുത്തു.
ചടങ്ങിൽ റേഡിയോ  സുനോ അവതരിപ്പിച്ച  ഖത്തർ കാത്തിരുന്ന  സുനോ ജീനിയുടെ   സമ്മാന പ്രഖ്യാപനവും നടന്നു . പ്രേത്യക ഫേസ്ബുക്  ലൈവിലാണ് പ്രഖ്യാപനങ്ങൾ ഒരുക്കിയത് . ശ്രോതാക്കൾ  ആവർത്തിച്ച്  ആവശ്യപ്പെട്ട  ആഗ്രഹങ്ങളാണ്  ജീനി  സാധ്യമാക്കുക . 6 രാജ്യങ്ങളിലേക്ക്  ഉള്ള യാത്ര ഉൾപ്പെടെ  വമ്പൻ    സമ്മാനങ്ങളാണ് ജീനി ശ്രോതാക്കൾ നൽകുക . 30 ദിവസം നീളുന്ന  ആഘോഷ പരിപാടികൾക്കാണ്  റേഡിയോ  സുനോ  തുടക്കം കുറിച്ചിരിക്കുന്നത് .   

MORE FROM RADIO SUNO