WATER IS THE ELIXIR OF LIFE

ഇന്ന് ലോകജലദിനം. എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത് .ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.ഈ വർഷത്തെ ജലദിനത്തിൻറെ തീം “Valuing Water” എന്നതാണ് .
യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതലാണ് ലോക ജലദിനമായി ആചരിക്കുവാൻ തുടങ്ങിയത്.

വെള്ളം കുടിക്കേണ്ടത് എപ്പോൾ, എങ്ങനെ….!

വെള്ളം മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ്. ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണ്.ഇത് ഏകദേശം രണ്ടര ലിറ്റർ വരും. കുട്ടികളും ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ദാഹം ഇല്ലെങ്കിലും ദിവസവും ഇത്രയും വെള്ളം കുടിക്കണം. നമ്മുടെ ശരീരത്തിന്റെ 70 ശതമാനം വെള്ളമാണെന്ന് അറിയാമല്ലോ. ചര്‍മ്മത്തിന്റെ തിളക്കം നിലനിർത്താനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം ആവശ്യമാണ്.

എന്നാൽ വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്,

-രാവിലെ എഴുന്നേറ്റാലുടൻ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് പലരുടേയും ശീലമാണ്. ഇത് അത്ര നല്ലതല്ല. ആഹാരത്തിന് അരമണിക്കൂർ മുമ്പോ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്.

-കൂടുതൽ സമയം എസിയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. കൂടാതെ മലബന്ധമുള്ളവർ വെള്ളം കുടി കുറയ്ക്കരുത്. ശരീരത്തിൽ ജലം കുറഞ്ഞാൽ മലം കട്ടിയാവാനും മലബന്ധം ഉണ്ടാവാനും കാരണമാകും.

-വ്യായാമത്തിന് മുമ്പും ശേഷവും വെള്ളം ആവശ്യത്തിന് കുടിക്കണം. വ്യായാമം ചെയ്യുമ്പോൾ നിർജലീകരണം സംഭവിക്കും. വെള്ളത്തിന് അളവ് നിലനിർത്താൻ തേങ്ങാവെള്ളം, പാല്‍, ചോക്ലേറ്റ് പാല്‍ എന്നിവയും കുടിക്കാം.

-ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കൂടുതൽ ആഹാരത്തിൽ ഉൾപ്പെടുത്താം. തക്കാളി, തണ്ണിമത്തന്‍, വെള്ളരി എന്നിവയിൽ ജലാംശം മാത്രമല്ല, പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരം കൂടുതല്‍ നേരം ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

 

MORE FROM RADIO SUNO