Voice of Qatar

­ഖത്തറിന്റെ ശബ്ദമായി പ്രണയ് പാട്ടീലും അന്ന ലോറൻസും

 

ഖത്തറിലെ സംഗീത പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന വോയിസ് ഓഫ് ഖത്തർ ഗ്രാൻഡ് ഫിനാലെ വിജയകരമായി സമാപിച്ചു. 300 മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 ഫൈനലിസ്റ്റുകളാണ് ഷെറാട്ടൺ ഹോട്ടലിൽ നടന്ന മെഗാ ഇവന്റിൽ മാറ്റുരച്ചത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നായി രണ്ട് പേർ വോയിസ് ഓഫ് ഖത്തർ കിരീടം ചൂടി. ഇന്ത്യൻ അംബാസഡർ വിപുൽ, കോസ്റ്റാറിക്കൻ അംബാസഡർ ജുവാൻ കാർലോസ് എസ്ക്വിവൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ഈ പരിപാടിക്ക് കൂടുതൽ നിറം നൽകി.

പ്രശസ്ത ഇന്ത്യൻ പിന്നണി ഗായകരായ മധുശ്രീ ഭട്ടാചാര്യ, റോബി ബാദൽ എന്നിവരായിരുന്നു വിധികർത്താക്കൾ.. സീനിയർ വിഭാഗത്തിൽ പ്രണയ് പാട്ടീലും ജൂനിയർ വിഭാഗത്തിൽ അന്ന ലോറൻസും വിജയികളായി. ഒലിവ് സുനോ റേഡിയോ നെറ്റ് വർക്കിന്റെ ഡയറക്ടർമാരായ കൃഷ്ണ കുമാർ, അമീർ അലി , സതീഷ് പിള്ള എന്നിവരുടെ സാന്നിധ്യവും ഒപ്പം ഖത്തറിലെ പ്രധാന വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു . ഖത്തറിലെ പ്രതിഭകളെ ലോകത്തിന് മുന്നിൽ എത്തിക്കാനും പുതിയ കലാകാരന്മാർക്ക് പ്രചോദനം നൽകാനും വോയ്‌സ് ഓഫ് ഖത്തർ-ന് കഴിഞ്ഞു.