
ഖത്തറിൽ പാട്ടിന്റെ ആഘോഷമൊരുക്കി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് . ഏറ്റവും മികച്ച രെജിസ്ട്രേഷൻ ഘട്ടത്തിന് ശേഷം പാട്ടുകാർ വേദിയ്ക്ക് അരികിലേയ്ക്ക് എത്തുകയാണ് . വലിയ രീതിയിലുള്ള രെജിസ്ട്രേഷനാണ് Voice of Qatar-ന് ലഭിച്ചത് .
സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിക്കുന്ന ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് “Voice of Qatar ” ന്റെ ഫസ്റ്റ് സ്റ്റെപ്പ് ഓഡിഷൻ ജൂലൈ 29 , 30 , 31 , എന്നീ തീയതികളിൽ നടന്നു കൊണ്ടിരിക്കുകയാണ്. 300 ൽ പരം മത്സരാര്ഥികളാണ് ഓഡിഷനിൽ പങ്കെടുക്കുന്നത്. ജൂനിയർ, സീനിയർ എന്നീ ക്യാറ്റഗറികളിലായാണ് മത്സരം. വിവിധ തിരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെ കടന്ന് പോയി വിജയി ആകുന്ന വ്യക്തിക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക്കായി റേഡിയോ ഒലീവ്ന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാം .
Powered By
In Association With
Supported By