Telegu Viral Video

VIRAL NELLORE BOYS

ഇതാണ് മക്കളെ മാസ്സ്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ കീഴടക്കിയ ഒരു ഫൈറ്റ് വീഡിയോ നമ്മൾ കണ്ടിരുന്നു . എല്ലാ സെലിബ്രിറ്റി വാളിലും നിറഞ്ഞു നിന്ന ആ വീഡിയോയുടെ പിന്നിലെ കുട്ടിതാരങ്ങളെ കണ്ടെത്തി . ചിത്രത്തില്‍ ഹീറോ ആയി അഭിനയിക്കുന്ന കുട്ടിയുടെ പേര് മുന്ന. റബ്ബാനി, ജലീൽ, േകസിയ, ജാസ്മിൻ, മബാഷ, സോനു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എം. കിരൺ എന്ന യുവാവ് ആണ് വിഡിയോയുടെ പിന്നിലെ താരം. ഒരുപാട് തവണ പരിശീലനം നടത്തിയ ശേഷമാണ് ഇവർ ഈ ആക്‌ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്നത് . സുഭാനി ആണ് ഛായാഗ്രഹണം. എഡിറ്റിങ് ലായിഖ്, ആർട്ട് ഡയറക്ടർ വരുൺ. നെല്ലൂർ കൂരല്ലു എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലും ഇവർക്കുണ്ട് .