VIOLIN DAY 2020
വാദ്യങ്ങളുടെ രാജാവ് എന്നാണ് വയലിൻ അറിയപ്പെടുന്നത് . 17 ആം നൂറ്റാണ്ടിൽ ആണ് വയലിൻ ആദ്യം പ്രചാരത്തിലെത്തിയത്. 18, 19 നൂറ്റാണ്ടുകളിൽ കൂടുതൽ ഭേദഗതികൾ വരുത്തി .ശ്രുതിമധുരമായ സംഗീതം പൊഴിക്കുന്ന ഒരു തന്ത്രിവാദ്യമാണ് വയലിൻ അഥവാ ഫിഡിൽ. പാശ്ചാത്യമായ വാദ്യോപകരണമാണ് ഇതെന്നാലും കർണാടക സംഗീതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണിത്. മനുഷ്യശബ്ദത്തോട് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിച്ച നാദമാണ് വയലിനുള്ളത്. ആറ് കാലങ്ങളും വളരെ മനോഹരമായി വയലിനിൽ വായിക്കുവാൻ സാധിക്കും.മലയാളിക്ക് വയലിൻ എന്നാൽ അത് ബാലഭാസ്‌ക്കറാണ് . വയലിനിൽ വിസ്മയം സൃഷ്‌ടിച്ചാണ് ബാലഭാസ്‌ക്കർ വിട പറഞ്ഞത് .