വാമോസ് അര്ജന്റീന
കണ്ണുകൾ നിറഞ്ഞു , ഹൃദയം നിറഞ്ഞു
എങ്ങും ആകാശ നീല ഓരോ അർജന്റീന ആരാധകർക്കും ഇത് ഉത്സവ പുലരി . ഫുട്‌ബോള്‍ ലോകം കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ തന്നെ ബ്രസീലിനെതിരേ അര്‍ജന്റീന ആദ്യ ഗോൾ നേടിയിരുന്നു . 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. അവിടം മുതൽ ശക്തമായ മുന്നേറ്റങ്ങളുമായി നീങ്ങിയ ബ്രസീലിനെ പലവട്ടം തടഞ്ഞിട്ട് അർജന്റീനിയൻ ഗോളി മാർട്ടിനോസും കിരീടം ഉറപ്പിച്ചു !!
ഫുട്ബോൾ ആരാധകർക്കിത് നീലപ്പുലരി ..
ലയണൽ മെസ്സി എന്ന കാൽപ്പന്തു കളിക്കാരന് ഇത് കാലം കാത്തുവച്ച കാവ്യനീതി !!