USE HEART TO BEAT HEART
World Heart Day 2020
നമുക്കായി മിടിക്കുന്ന ഹൃദയത്തെ താളപ്പിഴകൾ ഇല്ലാതെ കാത്തുസൂക്ഷിക്കാം . ഇന്ന് ലോക ഹൃദയ ദിനം.
ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ആരോഗ്യ ചിന്തകൾ അറിയാം .
നിങ്ങള്‍ക്കും നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്കും സമൂഹത്തിനും നിങ്ങളുടെ ഹൃദയത്തെ ഉപയോഗിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം.നല്ല ഹൃദയ സൗഹൃദമായ ആഹാരം കഴിക്കുക, പുകവലി ഉപേക്ഷിക്കുക, ലഹരി ഉപയോഗം നിയന്ത്രണ വിധേയമാക്കുക, വ്യായാമത്തിന് സമയം മാറ്റിവക്കുക, എന്നീ കാര്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യം നൽകാം .
ചിട്ടയായ ഡയറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്.ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്.നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ആപ്പിള്‍, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്‌തുക്കളാണ്.ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം.
ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. വ്യായാമം നിര്‍ബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക.
ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്. ഹൃദയത്തെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കാനായി വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്‌എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കിൽ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്.
- ആരോഗ്യ പൂർണമായ ജീവിതരീതി
- ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക;
- ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക.
- നല്ല പോഷണം ,
- ദുർമ്മേദസ്സ് ഒഴിവാക്കൽ ,
- പതിവായി വ്യായാമം