28.6 C
Doha
Tuesday, January 18, 2022

TWO STADIUMS TO BE INAUGURATED ON OPENING DAY OF FIFA ARAB CUP

പ്രഥമ ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഈ മാസം 30ന് വൈകിട്ട് അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കും. ഖത്തര്‍ ലോകകപ്പിനായി സജ്ജമായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അന്നായിരിക്കും. കിക്കോഫിനു മുന്‍പാണ് ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറുക. ഇറാഖി ഗായിക റഹ്മ റിയാദിന്റെ തല്‍സമയ സംഗീതപ്രകടനമാണ് മുഖ്യആകര്‍ഷണം. ഇതിനുപുറമെ സര്‍പ്രൈസ് പരിപാടികളും അരങ്ങേറും.അല്‍ബയ്ത്ത് സ്റ്റേഡിയത്തില്‍ 30ന് രാത്രി 7.30ന് നടക്കുന്ന അറബ് കപ്പ് ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ബഹ്റൈനെ നേരിടും.അല്‍ബയ്ത്ത് സ്റ്റേഡിയത്തിനുപുറമെ റാസ് അബുഅബൗദിലെ സ്റ്റേഡിയം 974ന്റെയും ഔദ്യോഗിക ഉദ്ഘാടനം അന്നായിരിക്കും.

TWO STADIUMS TO BE INAUGURATED ON OPENING DAY OF FIFA ARAB CUP