TOKYO OLYMPICS

Olympics 2021 Opening Ceremony

ടോക്കിയോയില്‍ ലോകകായിക മേളയ്ക്ക് വർണ്ണാഭമായ തുടക്കം. ഉദ്ഘാടനചടങ്ങ് ആവേശകാഴ്ചകൾക്ക് നിറം പകർന്നു . ഖത്തർ ടീം പ്രൗഡ ഗംഭീരമായി തന്നെ ചടങ്ങിൽ അണി നിരന്നു . ടോക്കിയോ ഒളിപിക്സ് മെന മേഖലയിലെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സമഗ്ര കവറേജുമായി ഖത്തറിന്റെ ബിഇന്‍ സ്പോര്‍ട്സ്. 

ബോക്സിങ് ഇതിഹാസം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി. 206 രാജ്യങ്ങളില്‍ നിന്നായി 11 ആയിരം അത്്ലീറ്റുകള്‍ വിശ്വവേദിയില്‍ മാറ്റുരയ്ക്കും.ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. മാര്‍ച്ച് പാസ്റ്റില്‍ ആദ്യം ഗ്രീസും രണ്ടാമത് അഭയാര്‍ഥികളുടെ ടീമുമാണെത്തിയത്.

MORE FROM RADIO SUNO