പാരാലിമ്പിക്സ്.
ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമുള്ളവർക്കായുള്ള വാർഷിക മത്സരങ്ങളാണ് പാരാലിമ്പിക്സ്. ഇംഗ്ലണ്ടിലെ സ്റ്റോക്ക് മാൻഡിവിൽ ആശുപത്രിയിലാണ് ഇതിനു തുടക്കം. അന്താരാഷ്ട്ര സ്റ്റോക്ക് മാൻഡിവിൽ ഗെയിംസ് എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്.അംഗഭംഗം സംഭവിച്ചവർക്കുള്ള ശാരീരിക പ്രവർത്തനം എന്ന നിലയിലായിരുന്നു ഇതു തുടങ്ങിയതെങ്കിലും കാലക്രമേണ മത്സരമാക്കുകയായിരുന്നു.[1] വർഷത്തിലൊരിക്കലാണ് മത്സരങ്ങൾ നടക്കുന്നത്. തുടർച്ചയായി മൂന്നു വർഷങ്ങൾ മത്സരങ്ങൾ നടത്തി, നാലാമത്തെ വർഷം ഒളിമ്പിക്സിനോടൊപ്പം ആണ് മത്സരങ്ങൾ നടത്തുന്നത്.1960ൽ റോമിൽ പതിനേഴാമത് സമ്മർ ഒളിമ്പിക്സ് നടക്കുമ്പോഴാണ് ആദ്യ പാരാലിമ്പിക്സിനു തുടക്കം.:അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലുവർഷത്തിലൊരിക്കൽ (ഒളിമ്പിക്സ് മത്സരങ്ങൾ കഴിഞ്ഞ്) ഇത് നടത്തുന്നു.
പാരാലിമ്പിക്‌സിൽ വെള്ളി മെഡൽ നേടി ഇന്ത്യക്ക് അഭിമാനമായി ഭവിന ബെന്‍ പട്ടേല്‍. വനിതകളുടെ ടേബിള്‍ ടെന്നീസിലായിരുന്നു ഭവിനയുടെ മെഡൽ നേട്ടം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ കരസ്ഥമാക്കുന്നത്.ഇന്ത്യൻ താരങ്ങൾ ഇത്തവണ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് .