RAMADAN HEALTH – TIPS FOR A HEALTHY RAMADAN
രാജ്യത്തെ ജനങ്ങൾ വിശുദ്ധ റമദാൻ മാസത്തിൽ പാലിക്കേണ്ട നിർദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ച നിർദേശങ്ങൾ
1. ഇഫ്താർ അല്ലെങ്കിൽ സുഹൂർ ഭക്ഷണത്തിനായി കുടുംബവുമായി ഒത്തുചേരുമ്പോൾ ഭക്ഷണം കഴിക്കാനായി സ്വന്തം പത്രങ്ങൾ മാത്രം ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക.
2. റമദാൻ ഒത്തുകൂടലിനായി ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുക. നേരിട്ട് ഇടപഴകാതിരിക്കുക.
3. അവശ്യസാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുകയോ അല്ലെങ്കിൽ രണ്ടാഴ്ച മുമ്പേ അതുമായി ബന്ധപ്പെട്ട ഷോപ്പിംഗ് നടത്തുകയോ ചെയ്തുകൊണ്ട് സൂപ്പർമാർക്കറ്റിലേക്കുള്ള യാത്രകളുടെ എണ്ണം കുറയ്ക്കുക.
4 . ഗരംഗാവോ പോലുള്ള ആഘോഷങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുക.
5 . പോസിറ്റീവ് മനോഭാവം നിലനിർത്തുക
5. റമദാൻ നാളുകളിൽ വീടുകളിൽ വെച്ച് തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ പതിവാക്കുക. വ്യായാമങ്ങൾ പരിശീലിക്കാനായി ഓൺലൈൻ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുക.
Source : RAMADAN HEALTH – TIPS FOR A HEALTHY RAMADAN