TIME FOR ANOTHER ONAM SEASON – ATHAM

Atham

വന്നോണം

ഇക്കൊല്ലത്തെ ഓണം 2021 ഓഗസ്റ്റ് 21നു ശനിയാഴ്ചയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ അത്തം എന്നാണ് എന്ന കാര്യത്തിൽ ചിലർക്ക് എങ്കിലും ചെറിയ സംശയം വന്നു . സംശയിക്കേണ്ട കാര്യമില്ല. അത്തം ഓഗസ്റ്റ് 12നു വ്യാഴാഴ്ച ഇന്ന് തന്നെയാണ് അത്തം.കേരളത്തിലെ ഓണാഘോഷത്തിനു തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്ന് തന്നെ . 1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത്‌ പിന്നീട്‌ 1961-ൽ കേരളാ ഗവൺമെന്റ്‌ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു. 1947 ഓഗസ്റ്റ്‌ 20-ന്‌ നടന്ന അത്തം ഘോഷയാത്രയിൽ 24 ഇനങ്ങളാണുണ്ടായിരുന്നത്‌. നാടൻകലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറ വാദ്യം‌, താലപ്പൊലി, ഉത്‌പ്ലവന കലാദൃശ്യങ്ങൾ (ഫ്‌ളോട്ടുകൾ), ഇരുചക്രവാഹനത്തിലെ പ്രച്‌ഛന്ന വേഷക്കാർ തുടങ്ങിയവയും ഘോഷയാത്രയിലെ പ്രധാന ഇനങ്ങളാണ്‌

MORE FROM RADIO SUNO