THURAMUGHAM RADIO SUNO

THURAMUGHAM FIRST LOOK POSTER

THURAMUGHAM FIRST LOOK POSTER

ചിത്രം : തുറമുഖം
സംവിധാനം : രാജീവ് രവി

Thuramukham…A story of how ordinary people become extraordinary when faced with challenge ഈ വരികളാണ് നിവിൻ പോളി തുറമുഖത്തെക്കുറിച്ചു ഫേസ്ബുക്കിൽ കുറിച്ചത് . ആരാധകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി തുറമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . രാജീവ് രവി മാജിക് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ . മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത് . പല പ്രമുഖ സിനിമ പേജുകളിലും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു . മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായി മാറും തുറമുഖം എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത് .

ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സുകുമാർ തെക്കേപ്പാട്ട് ആണ് . കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച നിവിന്‍ പോളി മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടുമെത്തുന്ന ചിത്രമാണ് തുറമുഖം.വളരെ വ്യത്യസ്ത ശൈലിയിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

Leave a Comment

Your email address will not be published. Required fields are marked *