THINGS TO DO ON QATAR NATIONAL DAY
ഖത്തർ ദേശീയ ദിനം ആഘോഷിക്കുമ്പോൾ, രാജ്യമെമ്പാടും നടക്കുന്ന പ്രധാന പരിപാടികളുടെയും ആഘോഷങ്ങളുടെയും വിവരങ്ങളും ആവേശവും റേഡിയോ സുനോ 91.7 FM Qatar’s Happiness Frequency നിങ്ങളിലേക്ക് എത്തിക്കും!
ഖത്തർ ദേശീയ ദിന പരേഡ് (Qatar National Day Parade):
ഏറ്റവും പ്രധാനപ്പെട്ട ഈ ആഘോഷമായാ പരേഡ് അരങ്ങേറുന്നത് ദോഹ കോർണിഷിലാണ്. പരേഡ് നടക്കുന്നത് ഡിസംബർ 18, 2025-ന് ആണ്. പരിപാടിയുടെ സമയം പിന്നീട് പ്രഖ്യാപിക്കുന്നതാണ് (TBC). പ്രവേശനം സൗജന്യമാണ്.
Meryal Waterpark Celebration:
ലുസൈലിലെ ഖൈഫാൻ ദ്വീപ് നോർത്തിലുള്ള അൽ-യാൾ ബീച്ചിലാണ് ഈ ആഘോഷം നടക്കുന്നത്. ഡിസംബർ 18, 2025-ന് നടക്കുന്ന പരിപാടിക്ക് 11:00 AM മുതൽ 4:00 PM വരെയാണ് സമയം. ടിക്കറ്റ് നിരക്ക് ഒരാൾക്ക് QR 100 ആണ്.
The Pearl Island & Gewan Island :
The Pearl Island ലും Gewan Island ലുമായാണ് ഇവിടെ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 18, 2025-ന് നടക്കുന്ന ഈ പരിപാടികൾക്ക് ദിവസം മുഴുവൻ സന്ദർശകരെ പ്രതീക്ഷിക്കാം. പ്രവേശനം സൗജന്യമാണ്.
Old Doha Port:
Old Doha Portലെ മിന ഡിസ്ട്രിക്റ്റാണ് ആഘോഷ വേദി. ഡിസംബർ 18, 2025-ന് നടക്കുന്ന പരിപാടികൾക്ക് 4 PM മുതൽ 11 PM വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്.
Darb Al Saai:
ദേശീയ ദിനാഘോഷങ്ങളുടെ കേന്ദ്രമായി ഉം സലാൽ മുഹമ്മദിലുള്ള ദർബ് അൽ സായിയാണ് അറിയപ്പെടുന്നത്. ആഘോഷങ്ങൾ ഡിസംബർ 10, 2025 മുതൽ ഡിസംബർ 20, 2025 വരെയാണ്. എല്ലാ ദിവസവും 3 PM മുതൽ 11 PM വരെയാണ് സമയം. പ്രവേശനം സൗജന്യം.
The Beat Of The Nation (Mall of Qatar):
മാൾ ഓഫ് ഖത്തറിലാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. ഡിസംബർ 17, 2025 മുതൽ ഡിസംബർ 20, 2025 വരെ ദിവസവും 3 PM മുതൽ 10 PM വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്.
National Day Pearl Hunt (Angry Birds World)
:ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ ആംഗ്രി ബേർഡ്സ് വേൾഡി ൽ നടക്കുന്ന കുട്ടികളുടെ പരിപാടി ഡിസംബർ 18 നു തുടങ്ങി ഡിസംബർ 20, 2025 ആണ് അവസാനിക്കുന്നത്. ദിവസവും 4:15 PM, 6:30 PM എന്നിങ്ങനെ രണ്ട് സമയങ്ങളിലാണ് പേൾ ഹണ്ട് നടക്കുക. ടിക്കറ്റ് നിരക്ക് ബാധകമാണ്.