THE WORLD’s OLDEST WEBCAM

THE WORLD’s OLDEST WEBCAM

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വെബ്ക്യാം

കാൽ നൂറ്റാണ്ടായി കണ്ണടക്കാത്ത ക്യാമറ . രണ്ടു വിദ്യാർത്ഥികളുടെ ആശയം ലോകത്തിനു പുതിയ ചരിത്രം കൂടി സമ്മാനിച്ചു . ലൈവ് സ്ട്രീമിങ്ങിനെപ്പറ്റി അധികം ആരും ചിന്തിക്കാത്ത കാലത്ത് വെബ്സൈറ്റിലൂടെ തത്സമയ വിഷ്വൽസ് നൽകിയത് സാൻഫ്രാൻസിസ്കോ സർവകലാശാലയിലെ വിദ്യാർഥികളായ ജെഫ് ഷ്വാട്സും ഡാൻ വോങ്ങും ആയിരുന്നു . ക്യാംപസിൽ ഫോഗ്‌ക്യാം എന്ന പേരിലാണ് അവർ ക്യാമറ സ്ഥാപിച്ചത് .ഓരോ 20 സെക്കൻഡിലും അപ്ഡേറ്റ് ചെയ്യുന്ന തരത്തിലായിരുന്നു ക്യാമറ. കാഴ്ച മറയുമ്പോൾ അവർ ക്യാമറയുടെ സ്ഥാനം മാറ്റിവച്ചതൊഴിച്ചാൽ മറ്റെല്ലാം പഴയപോലെ ആയിരുന്നു . എന്നാൽ വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്തതിനാൽ ക്യാമറ സ്വിച്ച് ഓഫ് ചെയ്യാനാണ് ജെഎഫും , ഡാനും തീരുമാനിച്ചിരിക്കുന്നത് . ഇതാണ് വെബ്സൈറ്റ് ലിങ്ക് http://fogcam.org/

Leave a Comment

Your email address will not be published. Required fields are marked *