WORLD RADIO DAY
ആദ്യമായി മനുഷ്യന്റെ ശബ്ദം റേഡിയോയിലൂടെ ലോകം കേട്ടത് 1906-ലെ ക്രിസ്ത്മസ്സ് രാത്രിയിലായിരുന്നു. അതിന് മുന്‍പ് അതിന് മുന്‍പ് റേഡിയോ സിഗ്നലുകള്‍ മാത്രം അയക്കാനേ സാധിച്ചിരുന്നുളളൂ. റെയ്‌നോള്‍ഡ് ഫെസഡിന്‍ എന്ന അമേരിക്കന്‍ ശാസ്ത്രഞ്ജനായിരുന്നു അതിന് പിന്നില്‍. 1920 ആഗസ്റ്റ് 20-നായിരുന്നു ഇന്ത്യയിലാദ്യമായി പരീക്ഷാടിസ്ഥാനത്തില്‍ റേഡിയോ പ്രക്ഷേപണം നടത്തിയത്. മഹാരാഷ്ട്രയിലെ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ മുകളിലത്തെ നിലയില്‍ നിന്നായിരുന്നു ആദ്യ പ്രക്ഷേപണം നടത്തിയത്.ഇന്ത്യയിലെ ആദ്യത്തെ റേഡിയോ ക്ലബ് രൂപം കൊണ്ടത് 1923-ല്‍ കൊല്‍ക്കത്തയില്‍ ആയിരുന്നു.ഒരു കൂട്ടം വ്യവസായികള്‍ മുന്‍കൈയെടുത്ത് ക്ലബിനെ ഏകീകരിച്ച് ‘ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി’ തുടങ്ങിയത്. അതിന് ശേഷം 1931-ല്‍ കമ്പനി സര്‍ക്കാറിന് കീഴിലായി ‘ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസ്’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
ആകാശവാണിയെന്ന പേര് മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പിന്റെ സംഭാവനയാണ്. രവീന്ദ്രനാഥ ടാഗോറാണ് ആ പേര് നിര്‍ദ്ദേശിച്ചത്. പിന്നീട് ഓള്‍ ഇന്ത്യാ റേഡിയോ ‘ആകാശവാണി’യെന്ന പേരും കൂടി സ്വീകരിക്കുകയായിരുന്നു.
റേഡിയോ ചരിത്രം ഇങ്ങനെ നീളുമ്പോൾ ഇന്ന് എഫ് . എം റേഡിയോകൾ സ്മാർട്ട് റേഡിയോ എന്ന ആശയത്തിൽ എത്തി നിൽക്കുകയാണ് . ആപ്പ്ലിക്കേഷനുകളും വെബ് സൈറ്റുകളും റേഡിയോ തരംഗത്തിന്റെ ഓൺലൈൻ വിരുന്നാണ് സമ്മാനിക്കുന്നത് . കേൾവിയുടെ സ്മാർട്ട് അപ്ഡേഷനായി പോഡ്‌കാസ്റ്റുകളും സജീവമാണ് . റേഡിയോയുടെ ശക്തിയും കരുത്തും ദിനംപ്രതി വർധിക്കുകയാണ് .
RELATED : World Radio Day 2019