15 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ട്വിറ്ററിൽ ആദ്യമായി ജാക്ക് ഡോസേ “just setting up my twttr” എന്ന വാചകം ആദ്യമായി ട്വീറ്റ് ചെയുന്നത് . 2006 മാർച്ച് 21 നാണ് ജാക്ക് ഡോസേ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി ട്വിറ്റർ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത് .
മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ആണ് ട്വിറ്റർ .280 അക്ഷരങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.എം.എസ്. ഉപയോഗിച്ചും ട്വിറ്റർ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങൾ അയക്കുന്നതിനു സാധിക്കും.
ഇന്ന് ട്വിറ്റർ ലോകത്തിലേക്കും തന്നെ ഏറ്റവും വേഗം വളരുന്ന ഒരു വെബ് സൈറ്റുകളിൽ ഒന്നാണ്. 2015 മെയിലെ കണക്കു പ്രകാരം 50 കോടി ഉപയോഗക്താക്കൾ ഉള്ള ട്വിറ്ററിനു 33.2 കോടി സ്ഥിരം ഉപയോക്താക്കളാണുള്ളത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ